പ്രതിപക്ഷ നേതാവിനോടുള്ള ചോദ്യം ഇഷ്ടപ്പെട്ടില്ല ; മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ

Spread the love

പത്തനംതിട്ട : പ്രതിപക്ഷ നേതാവിനോടുള്ള മാധ്യമ പ്രവർത്തരുടെ ചോദ്യത്തില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും കയ്യേറ്റ ശ്രമവും.

കൈരളി ടിവി റിപ്പോർട്ടർക്ക് നേരെ നേരെയാണ് കോണ്‍ഗ്രസ് പ്രവർത്തകർ കയ്യേറ്റശ്രമം നടത്തിയത്. പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാക്കളും പൊലീസും ഇടപെട്ടാണ് പിന്നീട് പ്രവർത്തകരുടെ പ്രതിഷേധം നിയന്ത്രിച്ചത്. തുമ്ബമണ്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പു ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ അക്രമം കാണിച്ചില്ലേ എന്ന കൈരളി ടി വി റിപ്പോർട്ടറുടെ ചോദ്യത്തെ തുടർന്നായിരുന്നു പ്രതിഷേധം. പത്തനംതിട്ട പന്തളത്ത് സ്വകാര്യ ആശുപത്രി പരിസരത്താണ് സംഭവം നടന്നത്.

പത്തനംതിട്ടയിലെ തുമ്ബമണ്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി എം പ്രവർത്തകരും കോണ്‍ഗ്രസ് പ്രവർത്തകരും തമ്മില്‍ ശനിയാഴ്ച വലിയ തോതില്‍ സംഘർഷം ഉണ്ടായിരുന്നു. ഈ സംഘർഷത്തില്‍ പരിക്കേറ്റ നേതാക്കളെയും പ്രവർത്തകരെയും കാണാനായാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പന്തളത്തെ ആശുപത്രിയിലെത്തിയത്. ശേഷം മാധ്യമ പ്രവർത്തകരെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടയിലാണ് കൈരളി ടി വി റിപ്പോർട്ടർ തുമ്ബമണ്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പു ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ അക്രമം കാണിച്ചില്ലേ എന്ന് പ്രതിപക്ഷ നേതാവിനോട് ചോദിച്ചത്. ഉത്തരം പറയാതെ പ്രതിപക്ഷ നേതാവ് മുന്നോട്ട് നീങ്ങവെയാണ് പ്രവർത്തകർ പ്രകോപനം കാട്ടിയത്. ആ ചോദ്യം അനാവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരെ ശകാരിച്ച്‌ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.