
റീല്‍സുകളും ഷോർട് ഫിലിമുകളുമാണ് രേണു സുധിയെ സോഷ്യല്‍മീഡിയ താരമാക്കി മാറ്റിയത്.രേണുവിനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ, പുതിയ ആല്‍ബത്തിലെ ഗ്ലാമർ രംഗങ്ങള്‍ പുറത്തുവന്നതോടെ രേണു സുധിയെ ലക്ഷ്യമാക്കി സോഷ്യല്‍ മീഡിയയില്‍ വിമർശനങ്ങള്‍ ശക്തമായിരിക്കുകയാണ്.
യൂട്യൂബ് ചാനലുകളിലൂടെയും ട്രോള്‍ വീഡിയോകളിലൂടെയും ഉയർന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി രേണു സുധി രംഗത്തെത്തി. ശാന്തിവിള ദിനേശ് ഉള്‍പ്പെടെ തനിക്കെതിരെ പ്രതികരിച്ച യൂട്യൂബ് വീഡിയോകളുടെ സ്ക്രീൻഷോട്ടുകള്‍ പങ്കുവച്ചുകൊണ്ടായിരുന്നു രേണുവിന്റെ പ്രതികരണം.
“ഒരു ആല്‍ബം ചെയ്തതിന്റെ പേരില്‍ ഞാൻ എ പടം നായികയായല്ലോ. രേണു സുധിയുടെ… ഫുള്‍ റിയാക്ഷൻ… ആല്‍ബത്തിന് വൻ പ്രമോഷൻ” എന്നായിരുന്നു രേണുവിന്റെ പരിഹാസം കലർന്ന കുറിപ്പ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘രേണു സുധിയുടെ വീഡിയോ കണ്ട നാട്ടുകാർ ചൂലുമായി ഇറങ്ങുന്നു’, ‘ദുബായിലെ ബിസിനസിന്റെ മറവില്‍… തെളിവ് സഹിതം പൊക്കി’, ‘ആല്‍ബത്തിന്റെ പേരില്‍ എ പടം, അറസ്റ്റ് വരെ’ തുടങ്ങിയ തലക്കെട്ടുകളോടെയാണ് നിരവധി യൂട്യൂബ് ചാനലുകള്‍ വിമർശനങ്ങള്‍ ഉയർത്തിയത്. ഷണ്‍മുഖ ദാസിനൊപ്പം അഭിനയിച്ച ആല്‍ബത്തിലെ ചില ഇന്റിമേറ്റ് രംഗങ്ങളും വസ്ത്രധാരണവുമാണ് വിവാദങ്ങള്‍ക്ക് കാരണം. ശരീരഭാഗങ്ങള്‍ തുറന്നുകാട്ടുന്നത് തന്റെ ആത്മവിശ്വാസത്തിന്റെ ഭാഗമാണെന്നായിരുന്നു ഇതേക്കുറിച്ചുള്ള രേണുവിന്റെ നിലപാട്.
ഇതിനെതിരെ ചിലർ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി രംഗത്തെത്തി. “നല്ല പ്രായത്തില്‍ നല്ല ഭക്ഷണം കിട്ടാതെ മുരടിച്ചു പോയ ശരീരം” എന്ന തരത്തിലുള്ള കമന്റുകള്‍ക്ക് രേണു കടുപ്പമുള്ള ഭാഷയില്‍ തന്നെ മറുപടി നല്‍കി.
“എനിക്ക് നല്ല ഭക്ഷണം എപ്പോഴും കിട്ടും. ഞാൻ വലിച്ച് വാരി തിന്നില്ല. എന്റെ ബോഡി ഷേപ്പ് ഞാൻ മെയിന്റെയ്ൻ ചെയ്യുന്നത് ഇങ്ങനെയാണ്. കവിള്‍ ഒട്ടിയത് പല്ലിന്റെ പ്രശ്നം കൊണ്ടാണ്, ഇംപ്ലാന്റ് ട്രീറ്റ്‌മെന്റിലാണ്. നിനക്ക് ഇല്ലായിരിക്കും, എനിക്ക് ഉണ്ട്. ഞാൻ ഇനിയും കാണിക്കും. എന്റെ വയർ വേണമെങ്കില്‍ കാണൂ, ഇല്ലെങ്കില്‍ പോ” എന്നായിരുന്നു രേണുവിന്റെ പ്രതികരണം



