ചേട്ടന്‍ ഒരുപാട് ആഗ്രഹിച്ച വേദിയായിരുന്നു ബിഗ്‌ബോസ്; ചേട്ടന് പോകാന്‍ സാധിച്ചില്ല; ഏതോ ലോകത്തിരുന്ന് ചേട്ടന്‍ എന്നെ വിടുന്നതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്: രേണു സുധി

Spread the love

ബിഗ് ബോസ് മലയാളം സീസണ്‍ 7ന്റെ പ്രഡിക്ഷന്‍ ലിസ്റ്റില്‍ ആദ്യം മുതലുണ്ടായിരുന്ന പേരാണ് രേണു സുധിയുടേത്. ഒടുവില്‍ അവര്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയായി എത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ ബിഗ് ബോസിലേക്ക് പോകുന്നതിനു മുന്‍പ് രേണു പറഞ്ഞ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഹൗസിലേക്ക് പോകും മുന്‍പ് സുധിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയതായിരുന്നു രേണു.

രേണുവിന്റെ വാക്കുകൾ ഇങ്ങനെയാണ്:-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”ഞാന്‍ ഇപ്പോള്‍ സുധിച്ചേട്ടന്റെ അടുത്തു വന്നതിനു പിന്നില്‍ ഒരു കാരണമുണ്ട്. പെട്ടെന്നായിരുന്നു ബിഗ് ബോസില്‍ നിന്ന് എന്നെ വിളിച്ചത്. ജീവിതത്തില്‍ എന്തു നല്ല കാര്യം വന്നാലും സുധിച്ചേട്ടന്റെ അടുത്തു വന്ന് അറിയിക്കാനും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനും ഇഷ്ടമുള്ളയാളാണ് ഞാന്‍. ചേട്ടന്‍ ഒരുപാട് ആഗ്രഹിച്ച വേദിയായിരുന്നു ബിഗ്‌ബോസ്. പലപ്പോഴും ഞങ്ങളോട് അത് പറഞ്ഞിട്ടുണ്ട്. ചേട്ടന് പോകാന്‍ സാധിച്ചില്ല. ഏതോ ലോകത്തിരുന്ന് ചേട്ടന്‍ എന്നെ വിടുന്നതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”.

 

”സുധിച്ചേട്ടന്‍ ജീവനോടെയുള്ളപ്പോള്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു. അവരുടെയൊക്കെ മുന്നില്‍ പിടിച്ചു നിന്നയാളാണ് സുധിച്ചേട്ടന്‍. ചെയ്യാത്ത കുറ്റത്തിന് കുറേപ്പേര്‍ എന്നെ എതിര്‍ക്കുമ്ബോഴും ആ ഒരൊറ്റ ധൈര്യത്തിലാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. ഒറ്റയ്ക്ക് നില്‍ക്കാനുള്ള കരുത്തും അതൊക്കെത്തന്നെയാണ്. എന്തായാലും മുന്നോട്ടു തന്നെ പോകും. മനസാക്ഷിക്ക് നിരക്കാത്തതൊന്നും ചെയ്തിട്ടുമില്ല, ഇനി ചെയ്യത്തുമില്ല. മനഃസാക്ഷി ഉള്ളവര്‍ക്ക് അതു മനസിലാകും”.