അഭിപ്രായം പറയാൻ ഇയാളാരാ? എന്റെ തന്തയോ? സുധിയുടെ സുഹൃത്തിനെതിരെ പൊട്ടിത്തെറിച്ച് രേണു

Spread the love

കൊല്ലം: മിമിക്രി താരവും കൊല്ലം സുധിയുടെ സുഹൃത്തുമായ താജുദ്ദീൻ പത്തനംതിട്ടയ്ക്ക് എതിരെ തുറന്നടിച്ച് രേണു സുധി. ഇൻഷൂറൻസ് അടക്കമുളള വിഷയങ്ങളിൽ അഭിപ്രായം പറയാൻ ഇയാൾ ആരാണെന്ന് രേണു സുധി ചോദിക്കുന്നു. രേണുവിനും കുടുംബത്തിനും എതിരെ താജുദ്ദീൻ പത്തനംതിട്ട നിരന്തരമായി അഭിമുഖങ്ങളും പ്രതികരണങ്ങളും നൽകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പൊട്ടിത്തെറിച്ച് രേണു രംഗത്ത് വന്നിരിക്കുന്നത്. ബിഗ് ബോസ് താരം ദേവുവിന്റെ ചായ് ടോക്സ് വിത്ത് വൈബർഗുഡ് യൂട്യൂബ് ചാനലിലാണ് രേണുവിന്റെ പ്രതികരണം.

രേണുവിന്റെ വാക്കുകൾ ഇങ്ങനെ: ” ഈ താജുദ്ദീന്‍ എന്ന് പറയുന്ന ആള്‍ ആരാണ്. തന്റെ തന്തയൊന്നും അല്ലല്ലോ. ഇന്‍ഷൂറന്‍സിന്റെ കാര്യമൊക്കെ ഇയാളെ എന്തിനാണ് താന്‍ ബോധിപ്പിക്കുന്നത്. ഇന്‍ഷൂറന്‍സ് ക്ലെയിം കിട്ടിയെന്ന് പറയുന്നു. എവിടെ കിട്ടിയെന്നാണ് ഈ പറയുന്നത്. താന്‍ ആണോ എനിക്ക് തന്നത്.

എന്ത് വേദനയോടെ ആയിരിക്കും തങ്ങള്‍ ആ ഇന്‍ഷൂറന്‍സ് തുക വാങ്ങുന്നത് എന്നൊന്ന് ഓര്‍ത്ത് നോക്കൂ. സുധിച്ചേട്ടന്റെ ജീവന്‍ ബലി കൊടുത്ത പൈസയായിരിക്കും അത്. തനിക്ക് ഒറ്റയ്ക്ക് പൂഴ്ത്തി വെച്ച് തിന്നാനുളളതല്ല. ഉളള കാര്യമാണ് പറയുന്നത്. ഇന്‍ഷൂറന്‍സ് തുകയില്‍ സുധിച്ചേട്ടന്റെ അമ്മയ്ക്ക് ഒരു ഭാഗമുണ്ട്, മൂത്തമകനായ കിച്ചുവിനും ഇളയ കുഞ്ഞിനും ഉണ്ട്. ഇളയ കുഞ്ഞ് മൈനര്‍ ആണ്. അപ്പോള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ ഫിക്‌സഡ് ഡെപ്പോസിറ്റ് ആയിട്ടാണ് തുക കിട്ടുക എന്നാണ് അറിഞ്ഞത്. പി്‌ന്നെയുളള ഭാഗം സുധിച്ചേട്ടനെ നിയമപരമായി വിവാഹം കഴിച്ച തനിക്കാണ്. ഇന്‍ഷൂറന്‍സിന്റെ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. അല്ലാതെ ഒരു പൈസയും കിട്ടിയിട്ടില്ല. ഈ താജുദ്ദീന്‍ വടകരയെ എങ്ങനെയാണ് അറിയുന്നത് എന്ന് പറയാം. ലോക്ക്ഡൗണ്‍ സമയത്ത് താനും സുധിച്ചേട്ടനും പുറത്ത് പോയപ്പോള്‍ മുന്നിലൊരു കാര്‍ വന്നു. ഇയാളൊരു മുന്‍ കലാകാരനാണ് എന്ന് പറഞ്ഞു സുധിച്ചേട്ടന്‍. തന്നെ പരിചയപ്പെടുത്തി. ഇയാള്‍ പറഞ്ഞു, മോളേ നീ സുധിക്ക് നല്ലൊരു ജീവിതം കൊടുക്കണം, നീ മിടുക്കിയാണ്, സുധിയുടെ ലൈഫ് പ്രശ്‌നങ്ങളുമായിട്ടിരിക്കുകയാണ് എന്നൊക്കെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക്ഡൗണ്‍ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അന്ന് ഇയാളുടെ അടുത്ത് സുധിച്ചേട്ടന്‍ സംസാരിച്ചിരുന്നു. തങ്ങളെ കുറേ സപ്പോര്‍ട്ട് ചെയ്തു എന്നൊക്കെ പറയുന്നു. താന്‍ എന്തായാലും ഒന്നും ചോദിച്ചിട്ടില്ല. സുധിച്ചേട്ടന്‍ മരിച്ചതിന് ശേഷം അനുസ്മരണത്തിന് ഇയാളും കുറേ ആളുകളും കൂടി വന്ന് തന്റെ അമ്മയുടെ അമ്മയുടെ കുറേ വീഡിയോകളെല്ലാം എടുത്ത് ഇയാളുടെ യൂട്യൂബ് ചാനലില്‍ ഇട്ടു.

കെഎച്ച്ഡിസിയിലെ ആളുകള്‍ പറയുന്നത് അവര്‍ക്ക് അതിനുളള അവകാശം ഉളളത് കൊണ്ടാണ്. ഇയാള്‍ എന്തിനാണ് തന്നെയും മരിച്ച് പോയ സുധിച്ചേട്ടനേയും മൂത്ത മകനേയും കുറിച്ച് പറയുന്നത്. എന്ത് അവകാശമാണ് ഇയാള്‍ക്ക് ഉളളത്. ഇയാള്‍ കള്ളം പറഞ്ഞാണ് ജോലിയില്‍ കയറിയത് എന്നാണ് ഒരാള്‍ തന്നെ വിളിച്ച് പറഞ്ഞത്. തന്നെക്കുറിച്ച് അനാവശ്യം പറഞ്ഞത് കൊണ്ടാണ് ഇത് വെളിപ്പെടുത്തുന്നത്. വിശദാംശങ്ങള്‍ അറിയില്ല. തന്നെ നിരന്തരം ഉപദ്രവിക്കുകയാണ്. തന്നെ ഇടയ്ക്ക് വിളിച്ച് എതിര്‍ക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കണം, നമുക്ക് കമ്മീഷനിലൊക്കെ ആളുണ്ട് എന്നൊക്കെ പറയും. എന്നിട്ട് ഇപ്പോള്‍ ഈ താജുദ്ദീന്‍ എന്താണ് ചെയ്യുന്നത്. എന്ത് സഹായം തങ്ങള്‍ക്ക് ചെയ്തു എന്നാണ് പറയുന്നത്. മരണസര്‍ട്ടിഫിക്കറ്റിന്റെ കാര്യമാണെങ്കില്‍ അത് അയാളുടെ ജോലിയാണ്. ഇയാള്‍ കിച്ചുവിനെ ഒരു അഭിമുഖത്തിനിടെ ഫോണില്‍ വിളിച്ച് എന്ത് മര്യാദയ്ക്കാണ് സംസാരിക്കുന്നത്. അപ്പോള്‍ തന്നോട് പറഞ്ഞതൊക്കെയോ. സുധിച്ചേട്ടന്റെ കൂട്ടുകാര്‍ വരെ തന്നെ വിളിച്ച് പറയുന്നു, രേണൂ സുധിയെക്കുറിച്ചും മകനെ കുറിച്ചുമാണ് താജുദ്ദീന്‍ ഇങ്ങനെയൊക്കെ പറയുന്നത്, പ്രതികരിക്കണം എന്ന്. നീ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്ന് ചോദിക്കുന്നു. ഡിസംബറിലാണ് ഇയാള്‍ അവസാനമായി തന്നെ വിളിക്കുന്നത്. നിന്റെ സ്റ്റാറ്റസ് കണ്ടു, നീ പടക്കം പൊട്ടിച്ച് ആഘോഷിച്ചല്ലേ എന്ന്. പുള്ളി എന്താണ് അങ്ങനെ ചോദിച്ചത്. വിധവ ആയത് കൊണ്ട് പടക്കം പൊട്ടിക്കാന്‍ പാടില്ലേ. നേരത്തെ തന്നോട് മുന്നില്‍ നില്‍ക്കണം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. വീടിന്റെ വിഷയം വന്നപ്പോഴാണ് ഇയാള്‍ നേരെ തിരിഞ്ഞത്, രേണു സുധി പറയുന്നു.