മരിക്കാൻ ഭയമില്ല; ഞാൻ മരിക്കും മുൻപ് മക്കൾക്ക് വിഷം നൽകും ; അവരെ അങ്ങനെ സമൂഹത്തിന് ഇട്ടുകൊടുക്കില്ല : രേണു സുധി

Spread the love

സോഷ്യല്‍മീഡിയയില്‍  ഇപ്പോൾ ഏറ്റവും വൈറലായി നില്‍ക്കുന്ന വ്യക്തിയാണ് രേണു സുധി. ഭർത്താവിന്റെ മരണ ശേഷമാണ് രേണു അഭിനയത്തിലേക്ക് കടന്നുവന്നതും സോഷ്യൽ മീഡിയയിൽ ഇത്രയും പോപ്പുലർ ആയതും. പ്രേക്ഷക സ്വീകാര്യത യോടൊപ്പം തന്നെ ഒരുപാട് വിമർശനങ്ങളും നേരിടേണ്ടി വന്ന ഒരാളാണ് രേണു. തുടക്കത്തില്‍ ജനപിന്തുണയുണ്ടായിരുന്നുവെങ്കിലും ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ച്‌ തുടങ്ങിയതോടെയും ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ ചെയ്യാൻ തുടങ്ങിയതോടെയും രേണുവിനെതിരെ വിമർശനം വന്ന് തുടങ്ങി. മാത്രമല്ല സുധിയുമായുള്ള വിവാഹത്തിന് മുമ്ബുള്ള രേണുവിന്റെ വ്യക്തി ജീവിതവും സോഷ്യല്‍മീഡിയയില്‍ ചർച്ചയായി.

video
play-sharp-fill

ഇപ്പോഴിതാ തനിക്ക് എതിരെ വരുന്ന വിമർശനങ്ങള്‍ സഹിക്കാവുന്നതിന് അപ്പുറമായിയെന്നും ആത്മഹത്യ ചെയ്യാൻ ഭയമില്ലെന്നും പറയുകയാണ് രേണു. താൻ ആത്മഹത്യ ചെയ്യും മുമ്ബ് മക്കള്‍ക്ക് വിഷം നല്‍കുന്നുമെന്നുമാണ് മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ രേണു പറഞ്ഞത്. വീഡിയോ വൈറലായതോടെ രേണുവിന് എതിരെ അഡ്വക്കേറ്റ് രംഗത്ത് എത്തി.