play-sharp-fill
രേണുകയെ ഞെക്കിക്കൊന്ന ഏയ്ഞ്ചലയും ചത്തു : രണ്ടാഴ്ചക്കിടെ ചത്തത് രണ്ട് അനാക്കോണ്ടകൾ ; ചത്തത് കൂട്ടമായി ഇണചേരുന്നതിനിടെ

രേണുകയെ ഞെക്കിക്കൊന്ന ഏയ്ഞ്ചലയും ചത്തു : രണ്ടാഴ്ചക്കിടെ ചത്തത് രണ്ട് അനാക്കോണ്ടകൾ ; ചത്തത് കൂട്ടമായി ഇണചേരുന്നതിനിടെ

സ്വന്തം ലേഖിക

തിരുവനന്തപുരം : മൃഗശാലയിൽ തുടരെ ചത്തത് രണ്ട് അനാക്കോണ്ടകൾ. പതിനഞ്ച് ദിവസത്തെ ഇടവേളയിലാണ് രണ്ട് അനാക്കോണ്ടകൾ ചത്തത്. ഒരു കൂട്ടിലാണ് ഇവ കഴിഞ്ഞിരുന്നത്.


രേണുകയെന്ന പാമ്പാണ് ആദ്യം ചത്തത്. കൂട്ടിലുണ്ടായിരുന്ന എയ്ഞ്ചല എന്ന അനാക്കോണ്ട രോണുകയെ ഞെക്കിക്കൊല്ലുകയായിരുന്നു. ഇതിന് പിന്നാലെ പാമ്പിന്റെ കൂട്ടിൽ മൃഗശാല അധികൃതർ സിസിടിവി ക്യാമറ വച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, എയ്ഞ്ചലയും ചൊവ്വാഴ്ചയോടെ കൂടൊഴിഞ്ഞു. കൂട്ടിൽ, വെള്ളത്തിൽ നിന്ന് മൂന്ന് മണിയോടെ കരയ്ക്ക് കയറി കിടന്ന എയ്ഞ്ചലയെ ഒൻപത് മണിയോടെ നോക്കിയപ്പോൾ ചത്ത് കിടക്കുകയായിരുന്നു എന്നാണ് മൃഗശാല അധികൃതർ പറയുന്നത്. 2014ൽ ശ്രീലങ്കയിൽ നിന്ന് എത്തിച്ച എയ്ഞ്ചലയ്ക്ക് 9 വയസ് പ്രായമുണ്ട്. മൂന്ന് മീറ്ററാണ് തൂക്കം.

രണ്ടാമത്തെ അനാക്കോണ്ടയും ചത്തതോടെ ആശങ്ക നീക്കാൻ പോസ്റ്റുമോർട്ടം നടത്തി. പാലോട്ടെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ, വൻകുടലില് കാൻസറിന് സമാനമായ വളർച്ചയും അണുബാധയും ഉണ്ടെന്നാണ് കണ്ടെത്തിയത്.

ആന്തരികാവയവങ്ങൾ നീക്കിയതിന് ശേഷം ഏയ്ഞ്ചലയുടെ മൃതദേഹം സ്റ്റഫ് ചെയ്ത് സൂക്ഷിക്കാനാണ് മൃഗശാല അധികൃതരുടെ നീക്കം. നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിലാവും സ്റ്റഫ് ചെയ്തെടുത്ത ശേഷം പ്രദർശിപ്പിക്കുക. ചത്ത രണ്ട് അനാക്കോണ്ടകളടക്കം മൂന്നെണ്ണമാണ് കൂട്ടിലുണ്ടായത്. രണ്ടെണ്ണം ചത്തതിനെ തുടർന്ന് മൂന്നാമത്തേതിനെ ഈ കൂട്ടിൽ നിന്ന് മാറ്റി. അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഈ അനാക്കോണ്ടയെ ഇനി കൂട്ടിലാക്കുകയുള്ളു.