ട്രെയിനിൽ നിന്ന് ഇറങ്ങവെ രേണു സുധി തലയടിച്ചു വീണു.പ്ലാറ്റ്ഫോമിലേക്ക് ലഗേജുകളുമായി ചാടി ഇറങ്ങിയപ്പോഴാണ് തലയടിച്ച് വീണത്. ട്രെയിനിന്റെ എ.സി കമ്പാർട്ട്‌മെന്റിലാണ് രേണുവും ഷൂട്ടിംഗ് സംഘവും സഞ്ചരിച്ചിരുന്നത്. ഡോർ തുറക്കാനുള്ള ശ്രമത്തിനിടയിൽ ട്രെയിൻ നീങ്ങാൻ ആരംഭിച്ചു. പെട്ടെന്ന് ഇറങ്ങാനുള്ള ശ്രമത്തിനിടെ പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. ഭാഗ്യത്തിനാണ് പാളത്തിലേക്ക് വീഴാതെ വലിയ അപകടം ഒഴിവായതെന്ന് രേണു പറയുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ഷോർട്ട് ഫിലിമും റീൽസുമൊക്കെ ആയാണ് രേണു സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.