‘ഇന്റിമേറ്റ് സീനുകള്‍ പോണ്‍ സൈറ്റിലിടാൻ ശ്രമം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്’; സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി രേണു സുധി

Spread the love

തിരുവനന്തപുരം: ആല്‍ബം ഷൂട്ടിംഗിനിടെ തന്റെ ഇന്റിമേറ്റ് രംഗങ്ങള്‍ പോണ്‍സൈറ്റില്‍ ഇടാൻ ഒരു സംവിധായകൻ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം രേണു സുധി.

video
play-sharp-fill

ആല്‍ബം സംവിധായകനായ വിപിൻ ലാലിനെതിരെയും പ്രവാസി മലയാളിയായ ഷെഫീന ബീവിക്കെതിരെയുമാണ് നടി രംഗത്തെത്തിയിരിക്കുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രം നല്‍കി തന്റെ ഇന്റിമേറ്റ് രംഗങ്ങള്‍ പകർത്തി പോണ്‍ സൈറ്റുകളില്‍ വില്‍ക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും തലനാരിഴയ്ക്കാണ് താൻ അവിടെ നിന്നും രക്ഷപ്പെട്ടതെന്നും രേണു പറയുന്നു.

ആല്‍ബത്തിന്റെ കഥ പറയാതെയാണ് വിപിൻ ലാല്‍ തന്നെ ക്ഷണിച്ചതെന്ന് രേണു പറയുന്നു. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കംഫർട്ടബിള്‍ ആണെങ്കില്‍ മാത്രമേ അഭിനയിക്കൂ എന്ന് താൻ മുൻകൂട്ടി പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഷൂട്ടിംഗ് സെറ്റിലെത്തിയപ്പോഴാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.
ഷൂട്ടിംഗിനിടെ അങ്ങേയറ്റം അശ്ലീലമായ രംഗങ്ങളില്‍ അഭിനയിക്കാൻ സംവിധായകൻ നിർബന്ധിച്ചുവെന്നാണ് നടിയുടെ ആരോപണം.

വയറ്റില്‍ മുന്തിരി വച്ച്‌ സംവിധായകൻ കടിച്ചെടുക്കുന്ന സീൻ, ലിപ് ലോക്ക് രംഗങ്ങള്‍, മദ്യപിച്ച ശേഷം സംവിധായകനെ കെട്ടിപ്പിടിച്ച്‌ ഉമ്മ വയ്ക്കുന്ന രംഗം, ഇത്തരത്തിലുള്ള സീനുകള്‍ ചെയ്യാൻ വിപിനും ഭാര്യയും തന്നെ നിർബന്ധിച്ചുവെന്നും ഇതിന്റെയെല്ലാം വിഡിയോ വിപിന്റെ ഭാര്യ മൊബൈലില്‍ പകർത്തുന്നുണ്ടായിരുന്നുവെന്നും രേണു ആരോപിച്ചു. തന്റെ വിഡിയോകള്‍ പോണ്‍ സൈറ്റുകളില്‍ പ്രചരിപ്പിക്കാനായിരുന്നു ഇവരുടെ നീക്കമെന്ന് താൻ സംശയിക്കുന്നതായും നടി കൂട്ടിച്ചേർത്തു.