ശാന്തിവിള ദിനേശ് അപ്പൂപ്പാ… കൊറേ ആയല്ലോ താൻ എന്നെ പറ്റി പറയാൻ തുടങ്ങിയിട്ട്; തനിക്ക് നാണമില്ലേ..?, ഞാൻ തുണി പറിച്ച്‌ നൃത്തം ചെയ്യുന്ന വീഡിയോ ദുബായിയില്‍ നിന്ന് ആരോ അയച്ചു തന്നെന്ന് താൻ പറഞ്ഞല്ലോ ? ധൈര്യമുണ്ടെങ്കില്‍ താനത് സോഷ്യല്‍ മീഡിയയില്‍ ഇടടോ..; തനിക്കെതിരെ ആരോപണവുമായി എത്തിയ ശാന്തിവിള ദിനേശിനെ വെല്ലുവിളിച്ച്‌ രേണു സുധി

Spread the love

സോഷ്യല്‍ മീഡിയയിൽ ഏറെ സുപരിചിതമായ മുഖമാണ് ഇന്ന് രേണു സുധിയുടേത്. കൊല്ലം സുധിയുടെ മരണ ശേഷമാണ് രേണു സോഷ്യലിടത്തും അഭിനയ രംഗത്തും സജീവമായത്. എന്നാൽ രേണുവിന് കേള്‍ക്കേണ്ടി വന്ന പഴികള്‍ക്ക് കണക്കില്ലായിരുന്നു. ഇന്നും അതിന് കുറവൊന്നും തന്നെയില്ല. എന്നാല്‍ ഇവയൊന്നും രേണു മൈന്റ് ചെയ്യാറില്ലെന്നതാണ് വാസ്തവം. കുറ്റം പറയുന്നവർ ഒരുവഴിക്ക് പോകുമ്ബോള്‍ വിദേശ യാത്രകളും ഉദ്ഘാടനങ്ങളും ആല്‍ബങ്ങളുമൊക്കെയായി മുന്നോട്ട് പോകുകയാണ് രേണു സുധി ഇപ്പോള്‍.

video
play-sharp-fill

എന്നാൽ ഇതിനിടെ ശാന്തിവിള ദിനേശ്, രേണുവിനെ വിമർശിച്ച്‌ കൊണ്ട് രംഗത്തെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിപ്പോള്‍ തക്കതായ മറുപടി പറഞ്ഞിരിക്കുകയാണ് രേണു. തന്നെ തൈക്കിളവി എന്ന് വിളിക്കാൻ ‘ശാന്തിവിള ദിനേശ് അപ്പൂപ്പൻ’ ആരാണെന്നാണ് രേണു സുധി ചോദിക്കുന്നത്. താൻ ദുബായില്‍ തുണി പറിച്ച്‌ നൃത്തം ചെയ്യുന്ന വീഡിയോ ആരോ അയച്ച്‌ തന്നെന്ന് താൻ പറഞ്ഞല്ലോ എന്നും ധൈര്യമുണ്ടെങ്കില്‍ അത് സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്യാനും രേണു സുധി വെല്ലുവിളിക്കുന്നുണ്ട്. ‘ഒരു ശാന്തിയുമില്ലാത്ത അപ്പൂപ്പന്’, എന്ന് കുറിച്ച്‌ കൊണ്ടാണ് രേണുവിന്റെ വെല്ലുവിളി.

‘ഞാൻ എയറില്‍ തന്നെയാണ് ഇപ്പോഴും. എയറില്‍ നിന്നും ഇറങ്ങിയിട്ടില്ല. എനിക്ക് അനുകൂലമായി സംസാരിക്കുന്ന ഒരുപാട് വ്ലോഗർമാരുണ്ട്. അവർക്കൊക്കെ ഒരുപാട് നന്ദിയുണ്ട്. എന്നെ അനുകൂലമായിട്ട് പറയുന്ന വ്ലോഗിലൂടെയാണ് എന്റെ നെഗറ്റീവുകള്‍ കേള്‍ക്കുന്നത്. സിനിമാക്കാരെ ബഹുമാനിക്കുന്ന ആളാണ് ഞാൻ. എന്റെ ഭർത്താവ് ഒരു സിനിമാക്കാരൻ ആയിരുന്നു. പക്ഷേ ശാന്തിവിള ദിനേശ് അപ്പൂപ്പാ..കൊറേ ആയല്ലോ താൻ എന്നെ പറ്റി പറയാൻ തുടങ്ങിയിട്ട്. തനിക്ക് നാണമില്ലേ. എന്നെ തൈക്കിളവി എന്ന് വിളിക്കാൻ താൻ ആരാ. എടോ എനിക്ക് 34 വയസേ ഉള്ളൂ. എന്നെ തൈക്കിളവി എന്ന് വിളിക്കാൻ നാണമില്ലേ അപ്പൂപ്പ താങ്കള്‍ക്ക്. ഞാൻ തുണി പറിച്ച്‌ നൃത്തം ചെയ്യുന്ന വീഡിയോ ദുബായിയില്‍ നിന്ന് ആരോ അയച്ചു തന്നെന്ന് താൻ പറഞ്ഞല്ലോ ? ധൈര്യമുണ്ടെങ്കില്‍ താനത് സോഷ്യല്‍ മീഡിയയില്‍ ഇടടോ’, എന്നാണ് രേണു സുധി സോഷ്യൽ ഇടത്തു പങ്കുവച്ച വീഡിയോയിലൂടെ പറഞ്ഞത്. ഇതിനെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ്മായി എത്തിയിരിക്കുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group