video
play-sharp-fill

എനിക്ക് സത്യം പറഞ്ഞാൽ ഹരിക്കാൻ പോലും അറിയില്ല,  കമ്പനി പൂട്ടേണ്ടി വരും’; ആ ജോലി വേണ്ടെന്ന് വച്ചതിനെ കുറിച്ച് രേണു സുധി

എനിക്ക് സത്യം പറഞ്ഞാൽ ഹരിക്കാൻ പോലും അറിയില്ല, കമ്പനി പൂട്ടേണ്ടി വരും’; ആ ജോലി വേണ്ടെന്ന് വച്ചതിനെ കുറിച്ച് രേണു സുധി

Spread the love

ടുത്തിടെയായി പലപ്പോഴും സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് പാത്രമായി മാറുന്ന ആളാണ് രേണു സുധി. അന്തരിച്ച പ്രിയ കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സുധിയുടെ മരണശേഷം തന്റെ രണ്ട് മക്കളും അഭിനയവുമൊക്കയായി മുന്നോട്ട് പോകുന്ന രേണുവിന് ബോഡി ഷെയ്മിങ്ങും നേരിടേണ്ടി വന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് രേണുവിന് പലയിടത്തും ജോലി ശരിയാക്കി നൽകിയിരുന്നുവെന്നും പക്ഷേ അതിൽ നിന്നും പിന്മാറിയെന്നും സ്റ്റാർ മാജിക് ഷോ ഡയറക്ടറായ അനൂപ് ജോൺ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയും രേണുവിനെതിരെ വിമർശനം വന്നു. ഇപ്പോഴിതാ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് രേണു സുധി തന്നെ പറയുകയാണ്. അക്കൗണ്ടന്റ് ജോലിയാണ് വന്നതെന്നും കണക്കിന്റെ എബിസിഡി അറിയാത്ത താനെങ്ങനെ ജോലി ചെയ്യുമെന്നും രേണു ചോദിക്കുന്നു.

‘എനിക്ക് അക്കൗണ്ടന്റ് ജോലിയാണ് പറഞ്ഞത്. ഞാൻ പ്ലസ് ടുവിന് ഹ്യുമാനറ്റീസ് ആയിരുന്നു. എനിക്ക് സത്യം പറഞ്ഞാൽ ഹരിക്കാൻ പോലും അറിയില്ല. കണക്കിന്റെ എബിസിഡി പോലും അറിയില്ല. കണക്ക് പേടിച്ചിട്ടാണ് ഞാൻ ഹ്യുമാനിറ്റീസ് എടുത്തത് തന്നെ. ചേട്ടൻ ജോലിക്കാര്യം പറഞ്ഞപ്പോൾ, ഈ കണക്കൊന്നും അറിയാതെ ഞാൻ എങ്ങനെയാണ് ഈ ജോലി ചെയ്യുന്നതെന്ന് ചോദിച്ചു. അത്രയെ പറഞ്ഞുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാതെ ടെൻഷനാണ്. സുധിച്ചേട്ടൻ മരിച്ച സമയം കൂടിയായിരുന്നു അത്. ആ അവസ്ഥയിൽ പോയി ജോലി ചെയ്താൽ കമ്പനി പൂട്ടിപ്പോകേണ്ടി വരും. ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്’, എന്നായിരുന്നു രേണു സുധിയുടെ വാക്കുകൾ.

‘പലയിടത്തും രേണുവിന് ജോലി ശരിയാക്കി കൊടുത്തിരുന്നു. പക്ഷേ അതിന് താൻ ഫിറ്റല്ലെന്ന് പറഞ്ഞ് അവർ സ്വയം പോരുകയായിരുന്നു. അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ’, എന്നായിരുന്നു നേരത്തെ അഭിമുഖത്തിൽ അനൂപ് പറഞ്ഞിരുന്നത്.