
നടനും മിമിക്രി ആർട്ടിസ്റ്റുമായ സുധിയുടെ മരണശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജ്ജീവമായത്. പിന്നീട് ബിഗ്ഗ്‌ബോസിലുമെത്തി പ്രേക്ഷകരെ ഞെട്ടിച്ചു.
എന്നാൽ 35 ദിവസം ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ അവർ തനിക്ക് പുറത്തുപോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.ഇപ്പോളിതാ ഷോയില്‍ പങ്കെടുത്തത് എന്തിനാണെന്നും അതിനുശേഷം ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് രേണു. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അവർ.
രേണുവിന്റെ വാക്കുകൾ ഇങ്ങനെ:-

Whatsapp Group 1 | Whatsapp Group 2 |Telegram Group
“ബിഗ് ബോസ് ഫെയ്ക്ക് ആയി തോന്നുന്നില്ല. അഞ്ച് ദിവസം നമ്മുടെ ക്യാരക്ടർ മൂടിവയ്ക്കാനാകും. പിന്നെ എന്തായാലും നമ്മുടെ ക്യാരക്ടർ വെളിയിലാകും. അവിടെ നിന്നതുകൊണ്ടാണ് ഞാൻ ഇത് പറയുന്നത്. എനിക്ക് ട്രോഫി കിട്ടണമെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. നെഗറ്റീവ് പറയുന്നവരുടെ മുന്നില്‍ ലാലേട്ടന്റെ കൈപിടിച്ച് ഒരു ദിവസമെങ്കിലും ആ ഹൗസില്‍ കയറണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു ദിവസം നില്‍ക്കാൻ ചെന്ന ഞാൻ 35 ദിവസം നില്‍ക്കുകയും ചെയ്തു. ഞാൻ എവിക്ഷൻ ആയിട്ടുമില്ല, വാക്കൗട്ട് ആയി വന്നു. എനിക്ക് ഹെല്‍ത്ത് ഓക്കെയല്ലായിരുന്നു.
ബിഗ് ബോസിന് ശേഷം ഒരുപാട് അവസരങ്ങള്‍ വന്നു. ഹാപ്പിയാണ്. സ്റ്റേബിളായി വരുന്നു. ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്കും മറ്റും പോയിക്കൊണ്ടിരിക്കുകയാണ്. ഇതിനുമുമ്ബും ഇങ്ങനെയായിരുന്നു. പക്ഷേ ഇപ്പോള്‍ കുറച്ച് തിരക്ക് കൂടി.
ബിഗ് ബോസ് മത്സരാർത്ഥികളില്‍ അനീഷിനെയാണ് സപ്പോർട്ട് ചെയ്യുന്നത്. അനീഷ് നല്ല ഗെയിമറാണ്. എല്ലാവരും നന്നായി കളിക്കട്ടെ. അനുമോള്‍, അനീഷ്, അക്ബർ, നൂറ, ഷാനവാസ് എന്നിവർ ഫൈനല്‍ 5ല്‍ എത്തുമെന്നാണ് കരുതുന്നത്.”



