റെനോ കാറുകൾക്ക് ജനുവരി മുതൽ വില കൂടും

റെനോ കാറുകൾക്ക് ജനുവരി മുതൽ വില കൂടും


സ്വന്തം ലേഖകൻ

കൊച്ചി: 2019 ജനുവരി മുതൽ ഇന്ത്യയിൽ റെനോ കാറുകൾക്ക് വില കൂടും. ജനുവരിയിൽ 4,000 രൂപ മുതൽ 19,875 രൂപ വരെ റെനോ കാറുകൾക്ക് വില ഉയരും. ഉത്പാദന – വിതരണ ചിലവുകൾ ഉയർന്നതിനെ തുടർന്നാണ് മുഴുവൻ മോഡലുകളിലും ഒന്നര ശതമാനം വിലവർധനവ് നടപ്പിലാക്കാനുള്ള റെനോയുടെ തീരുമാനം. ലോഡ്ജി എംപിവി, ക്വിഡ് ഹാച്ച്ബാക്ക്, ഡസ്റ്റർ എസ്യുവി, ക്യാപ്ച്ചർ ക്രോസ്ഓവർ മോഡലുകൾ ഉള്ളടങ്ങുന്നതാണ് റെനോയുടെ ഇന്ത്യൻ നിര. രൂപയുടെ വിനിമയമ നിരക്ക് ഇടിഞ്ഞതും കാർ വില കൂട്ടാനുള്ള കാരണമായി ഫ്രഞ്ച് നിർമ്മാതാക്കളായ റെനോ ചൂണ്ടിക്കാട്ടി. എന്നാൽ, വിലവർധനവിന് മുമ്പെ വമ്പൻ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങൾ കാറുകളിൽ റെനോ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി മുതൽ ടൊയോട്ട കാറുകൾക്ക് നാലു ശതമാനം വരെയാണ് വില വർധിക്കുക. കാറുകൾക്ക് മൂന്നു ശതമാനം വില വർധനവ് ഫോക്സ്വാഗൺ പ്രഖ്യാപിച്ചു. മാരുതി സുസുക്കിയും മോഡലുകളുടെ വില വർധിക്കുന്ന കാര്യം അറിയിച്ചിട്ടുണ്ട്. മോഡലുകൾക്ക് എത്ര ശതമാനം വില കൂടുമെന്നതിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല.