കീബോർഡ് ആർട്ടിസ്റ്റ് രഞ്ജു ജോണിനെ മഹാരാഷ്ട്ര ദാദർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി; കണ്ടെത്തിയത് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ; ഉടനെ നാട്ടിലെത്തിക്കുമെന്ന് പൊലീസ്

Spread the love

തിരുവനന്തപുരം: കീബോർഡ് ആർട്ടിസ്റ്റ് രഞ്ജു ജോണിനെ മഹാരാഷ്ട്ര ദാദർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി.

video
play-sharp-fill

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് പൊലീസ് കണ്ടെത്തിയത്.
കഴിഞ്ഞ നാലാം തീയതിയാണ് തിരുവനന്തപുരത്ത് വച്ച് രഞ്ജുവിനെ കാണാതായത്.
ആലപ്പുഴയിലെ പരിപാടിക്ക് ശേഷം തിരുവനന്തപുരം നെയ്യാറ്റിൻകരയിലുള്ള ഭാര്യ വീട്ടിലേക്ക് പോയതാണ്. തിരുവനന്തപുരം ബസ്റ്റാൻഡിൽ എത്തിയെങ്കിലും വീട്ടിലേക്ക് എത്തിയില്ല .

യാതൊരു വിവരവും ഇല്ലാതായതോടെയാണ് ഭാര്യ പോലീസിൽ പരാതി നൽകിയത്. നെയ്യാറ്റിൻകര പോലീസും ആലപ്പുഴ സൗത്ത് പോലീസും വിശദമായ അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും കിട്ടിയിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യവീട്ടിൽ ചില കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് മാതാപിതാക്കൾ പറയുന്നത് . ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്തുക്കളും ഇക്കാര്യം ആവർത്തിക്കുന്നുണ്ട് . എന്നാൽ യാതൊരു പ്രശ്നവും വീട്ടിൽ ഇല്ലായിരുന്നു എന്നാണ് ഭാര്യ പറഞ്ഞിരുന്നത്. രഞ്ജു ചെന്നൈയിലും ബോംബെയിലും എത്തിയതായി ചില വിവരങ്ങൾ ബന്ധുക്കൾക്ക് ലഭിച്ചിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.