ലൈംഗിക പീഡന കേസ്; സംവിധായകൻ രഞ്ജിത്തിനെ ഇന്ന് കൊച്ചിയിലെത്തിച്ച് തെളിവെടുക്കും; കാരവാനിൽ എത്തിച്ചാണ് തെളിവെടുക്കുക

Spread the love

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സംവിധായകനും ചലചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ കൊച്ചിയിലെത്തിച്ച് ഇന്ന് തെളിവെടുക്കും.

video
play-sharp-fill

ഇന്നലെ പൊലീസ്​ രഞ്ജിത്തിനെ ചോദ്യം ചെയ്തിരുന്നു. പീഡനം നടന്ന കാരവൻ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ്​ പൊലീസിന്റെ ശ്രമം.

ഇതി​ന്റെ ഭാഗമായി പീഡനം നടന്ന ദിവസം ഷൂട്ടിങ്​ ​ലൊക്കേഷനിൽ ഉണ്ടായിരുന്നവരുടെ അടക്കം മൊഴിയെടുക്കുന്നുണ്ട്​.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ചക്കുള്ളിൽ കേസിലെ പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. അതേസമയം, പൊലീസ്​ ചോദ്യം ചെയ്യലിൽ രഞ്​ജിത്ത്​ കുറ്റം നിഷേധിച്ചിരുന്നു,

സിനിമാ ലൊക്കേഷനിൽ വെച്ച് യുവനടിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പുതിയ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന നടിയുടെ പരാതിയിലാണ് നടപടി.

ജനുവരി 30ന് സിനിമയുടെ സെറ്റിലെ കാരവാനിൽ വെച്ച് രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നാണ് അതിജീവിതയുടെ മൊഴി.

കൊച്ചിയിൽ നിന്ന് ഇടുക്കിയിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴയിൽ വെച്ചാണ് ഇടുക്കി എസ്പിയുടെ നിർദേശപ്രകാരം തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.

മുൻപ് ബംഗാളി നടിയും ഒരു യുവാവും രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നെങ്കിലും ആ കേസുകളിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. എന്നാൽ നിലവിലെ കേസിൽ യുവനടി നൽകിയ പരാതിയിൽ ശക്തമായ തെളിവുകൾ ലഭിച്ചതാണ് ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസിനെ പ്രേരിപ്പിച്ചത്.