രാഹുലിനെതിരായ ബലാത്സംഗക്കേസ്; മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിത പുളിയ്ക്കൻ പിടിയില്‍

Spread the love

കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിത പുളിയ്ക്കൻ അറസ്‌റ്റില്‍.

video
play-sharp-fill

പത്തനംതിട്ട സൈബര്‍ പൊലീസ് കോട്ടയത്ത് നിന്നാണ് ഇവരെ പിടികൂടിയത്. കോട്ടയത്തെ ഒരു ബന്ധുവീട്ടിൽ നിന്നായിരുന്നു അറസ്റ്റ് രേഖപെടുത്തിയത്.

രാഹുലിനെതിരായ ആദ്യ കേസിലും ഇവർ പരാതിക്കാരിയെ അധിക്ഷേപിച്ചിരുന്നു. അന്ന് തിരുവനന്തപുരം സൈബർ പൊലീസ് ഇവർക്കെതിരെ കേസെടുത്തു. പിന്നീട് ഉപാധികളോടെ ജാമ്യം ലഭിക്കുകയും ചെയ്തു. പിന്നീട് രാഹുലിനെതിരായ മൂന്നാം പരാതിയില്‍ അതിജീവിതയെ അധിക്ഷേപിച്ച്‌ പോസ്റ്റ് പങ്കുവയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുകയും വിവരങ്ങള്‍ പരസ്യമാക്കുകയും ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം രണ്ട് കേസുകളാണ് രഞ്ജിതക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.