രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ കേസ്; നടിയും യുവാവും പരാതി നല്‍കിയതിന് പിന്നാലെ യുവനടിയും; അറസ്റ്റ് മുൻകൂര്‍ ജാമ്യത്തിനുള്ള ശ്രമത്തിനിടെ; പീഡന വിവരം ഷൂട്ടിംഗ് സെറ്റിലുള്ളവര്‍ അറിഞ്ഞെന്നും കണ്ടെത്തല്‍; പഴുതടച്ച നീക്കങ്ങളുമായി പൊലീസ്…!

Spread the love

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ ഉയരുന്നത് മൂന്നാമത്തെ പീഡന കേസ്.

video
play-sharp-fill

നേരത്തെ സമാനമായ രണ്ടു കേസുകള്‍ രഞ്ജിത്തിനെതിരെ ഉയർന്നിരുന്നു.
രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നും ബംഗാളി നടി 2024 ‍ല്‍ വെളിപ്പെടുത്തിയിരുന്നു.

2009-ല്‍ ‘പാലേരി മാണിക്യം’ സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു സംഭവം എന്നായിരുന്നു ആരോപണം. ഈ കേസില്‍ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ നല്‍കി.
എന്നാല്‍ കേസ് കഴിഞ്ഞ ഒക്ടോബറില്‍ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2009ല്‍ നടന്ന സംഭവത്തില്‍ കേസെടുക്കുന്നതിന് മജിസ്ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.