
കുഴിയെടുക്കാൻ ആരും തയ്യാറായില്ല, അതുകൊണ്ടാണ് രഞ്ജിത്തിന് കുഴിയെടുക്കേണ്ടി വന്നത് ; സ്വന്തം അച്ഛന് കുഴിയെടുത്ത മകനോട് പൊലീസ് പറഞ്ഞത് ഡാ നിർത്തടാ എന്ന് : ഏറെ വിമർശനങ്ങൾക്ക് വഴിയൊരുക്കി പിണറായി സർക്കാരിന്റെ പൊലീസ് ഭാഷ : രാജന്റെ പതിനേഴുകാരനായ മകന്റെ ചൂണ്ടുവിരലിൽ സ്വയം ഇല്ലാതായി സാക്ഷര കേരളം
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: സ്വന്തം അച്ഛനായി സ്വയം കുഴിയെടുക്കേണ്ടി വന്ന ബാലൻ മലയാളക്കരയ്ക്ക് തേങ്ങലും ഒപ്പം സഅപമാനവുമായി മാറുകയാണ്. വിവാദമായ സ്ഥലത്ത് പിതാവിനെ സംസ്‌ക്കരിക്കാൻ കുഴിയെടുക്കാൻ മറ്റാരും തയ്യാറായില്ല. ഇതോടെ തന്റെ അനിയന് കുഴിയെടുക്കേണ്ടി വന്നതെന്നാണ് രാജന്റെ മൂത്ത മകൻ രാഹുൽ പറഞ്ഞത്.
പൊലീസ് എതിർത്തെങ്കിലും വിലക്ക് മറികടന്ന് രാജന്റെ സംസ്‌കാരം വിവാദ സ്ഥലത്തുതന്നെ കഴിഞ്ഞ ദിവസം മക്കൾ നടത്തുകയായിരുന്നു. പൊലീസിന്റെ വിലക്ക് മറികടന്ന് രാജന്റെ സംസ്‌കാരം വിവാദ സ്ഥലത്തുതന്നെ കഴിഞ്ഞ ദിവസം മക്കൾ നടത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്പ്ിളിയുടെ സംസ്‌കാരം ഇതേ സ്ഥലത്ത് ഇന്ന് നടത്തും. അപ്പന്റെ കുഴിവെട്ടേണ്ടി വന്ന മകനോട് പൊലീസ് സംസാരിച്ച ഭാഷയും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഡാ.. നിർത്തെടാ.. എന്നായിരുന്നു രഞ്ജിത്ത് കുഴിവെട്ടിയപ്പോൾ പൊലീസുകാരൻ പറഞ്ഞത്.
അമ്മ കൂടിയേ ബാക്കിയുള്ളു എന്ന് ആ കുട്ടി പറഞ്ഞപ്പോൾ അതിനെന്ത് വേണമെന്നാണ് മറുപടിയയായി പൊലീസ് ചോദിച്ചത്. പൊലീസ് നടപടിയാണ് ആ കുടുംബത്തെ ഈ അവസ്ഥയിൽ എത്തിച്ചതെന്ന ചിന്തപോലും ഇല്ലാതെയായിരുന്നു ആ പൊലീസുകാരുടെ വാക്കുകൾ.
ദിവസവും പണിക്കുപോകുന്ന വഴി കുറഞ്ഞത് 15 പേർക്കെങ്കിലും രാജൻ പൊതിച്ചോർ എത്തിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുമ്പോഴും, ചാരിറ്റി പ്രവർത്തനങ്ങൾ തുടരണമെന്നാണ് രാജൻ മക്കളോട് പറഞ്ഞത്.
റോഡ് സൈഡിൽ വയ്യാതെ കിടക്കുന്നവർക്കായി ദിവസവും മുടങ്ങാതെ അച്ഛൻ ഭക്ഷണം കൊണ്ടുപോകുമായിരുന്നുവെന്ന് രാജന്റെ മകൻ രഞ്ജിത് പറഞ്ഞു. സംഭവം നടക്കുന്നതിന് തലേ ദിവസമാണ് ഭക്ഷണം കൊണ്ടുപോകാൻ പുതിയ ഫ്‌ളാസ്‌കും, ചായയിടാൻ പാത്രവുമായി വരുന്നത്. മരിക്കാൻ സമയമായപ്പോൾ എന്നോട് പറഞ്ഞു മോനെ, അച്ഛൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല, എന്തെങ്കിലും സംഭവിച്ചാൽ ഞാൻ കൊടുക്കുന്നത് പോലെ നീയും എല്ലാവർക്കും ഭക്ഷണം കൊടുക്കണം എന്ന്. പൊലീസുകാരൻ കൈ തട്ടി അച്ഛനും അമ്മയ്ക്കും തീ പിടിച്ചു. ഞാൻ അവരെ പിടിക്കാൻ ഓടിയതാണ്. ചേട്ടനാണ് എന്നെ പിടിച്ച് മാറ്റിയത്. ഇല്ലായിരുന്നെങ്കിൽ ഞാനും അവരുടെ കൂടെ പോയേനെ. അതിലെനിക്ക് സന്തോഷേ ഉള്ളു’, രഞ്ജിത് പറഞ്ഞു.
ഈ മാസം 22നായിരുന്നു നെല്ലിമൂട് വേട്ടത്തോട്ടം സ്വദേശി രാജനും, ഭാര്യ അമ്പിളിയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ സ്ത്രീയുമായുള്ള തർക്കമാണ് കേസിലേക്ക് എത്തിച്ചത്. കേസിലെ തുടർന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവായത്.
ഇതിന് പിന്നാലെ പൊലീസ് എത്തിയതോടെ പൊലീസിനെ പിൻതിരിപ്പിക്കാൻ രാജൻ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടർന്നുപിടിച്ചത്. ഇരുവരും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജന്റെ മരണത്തിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങുകയായിരുന്നു.