
തിരുവനന്തപുരം: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകൻ രഞ്ജിത് റിമാന്‍ഡിലായ സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. സത്യാവസ്ഥ വ്യക്തമാകുന്നതുവരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് അദ്ദേഹം സാമൂഹ്യമാധ്യമ കുറിപ്പില്‍ വ്യക്തമാക്കി. ഒരാളെയും ഉടന്‍ കുറ്റക്കാരനാക്കുകയോ നിരപരാധിയാക്കുകയോ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
രഞ്ജിത്ത് ഇതിഹാസതുല്യനായ കലാകാരനാണെന്നും മുന്‍പ് ഉയര്‍ന്ന ചില പരാതികള്‍ വ്യാജമായിരുന്നുവെന്നും രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു. നിലവിലെ പരാതി സത്യമായിരിക്കാം, കള്ളമായിരിക്കാം; അതിനാല്‍ അന്വേഷണഫലം വരുന്നതുവരെ ആരുടേയും പക്ഷത്ത് നില്‍ക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റ് തെളിഞ്ഞാല്‍ മാത്രമേ ശിക്ഷിക്കാവൂ എന്നും അദ്ദേഹം വ്യക്തമാക്കി. ‘അദ്ദേഹവും ഒരു പുരുഷനാണ്, മനുഷ്യനാണ്. തെറ്റ് ചെയ്താല്‍ മാത്രമേ ശിക്ഷിക്കാവു. കാരണം നമ്മുടെ മകൻ, അച്ഛൻ, സഹോദരൻ ജയിലില്‍ നിന്ന് ഒരു വ്യാജ പരാതി അകലത്തില്‍ മാത്രമാണ്’ എന്നാണ് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്.
ഇതിനിടെ, രഞ്ജിത്തിനെതിരെ ഉയര്‍ന്ന മൂന്നാമത്തെ ലൈംഗികാതിക്രമ കേസാണിത്. മുന്‍പുണ്ടായ രണ്ട് കേസുകളും കാലതാമസം ചൂണ്ടിക്കാട്ടി കോടതികള്‍ റദ്ദാക്കിയിരുന്നു. നിലവിലെ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


