രഞ്ജിത്ത് ജോൺസൺ വധക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം.

രഞ്ജിത്ത് ജോൺസൺ വധക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം.

സ്വന്തംലേഖിക

കൊല്ലം: പേരൂർ സ്വദേശി രഞ്ജിത്ത് ജോൺസൺ വധക്കേസിൽ 7 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2018 ഓഗസ്റ്റ് 15 നാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. പ്രതികൾ രഞ്ജിത്തിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.അടുത്ത 25 വർഷത്തേക്ക് പ്രതികൾക്ക് ജാമ്യമോ പരോളോ നൽകരുതെന്ന് വിധിച്ച കോടതി രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കണ്ണനല്ലൂർ വാലിമുക്കിനു സമീപം പുതിയ വീട്ടിൽ മനോജ് (പമ്പ് മനോജ് -40), നെടുങ്ങോലം കച്ചേരിവിള വീട്ടിൽ രഞ്ജിത്ത് ( കാട്ടുണ്ണി -30), പൂതക്കുളം പാണാട്ടു ചിറയിൽ വീട്ടിൽ ബൈജു (കൈതപ്പുഴ ഉണ്ണി-39), വെട്ടിലത്താഴത്ത് താമസിക്കുന്ന വടക്കേവിള ന്യൂ നഗർ തോട്ടിൻകര വീട്ടിൽ പ്രണവ് (കുക്കു-25), ഡീസന്റ് ജംക്ഷൻ കോണത്തു വടക്കതിൽ വിഷ്ണു (21), കിളികൊല്ലൂർ പവിത്ര നഗർ വിനീത മന്ദിരത്തിൽ വിനേഷ് (38), വടക്കേവിള കൊച്ചുമുണ്ടയിൽ വീട്ടിൽ റിയാസ് (30) എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്.മുൻവൈരാഗ്യമാണ് രഞ്ജിത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. പാമ്പ് മനോജിന്റെ ഭാര്യയെ രഞ്ജിത്ത് വീട്ടിൽ താമസിപ്പിച്ചതാണ് വൈരാഗ്യത്തിന് കാരണം. വീട്ടിൽ നിന്ന് വിളിച്ചിറക്കിയ ശേഷം രഞ്ജിത്തിനെ ചാത്തന്നൂർ പോളച്ചിറ ഏലായിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കാറിലിട്ട് നാഗർകോവിൽ- തിരുനൽവേലി റോഡിലെ സമൂതപുരത്തെ പൊന്നാങ്കുടിയിൽ കുഴിയിൽ ഉപേക്ഷിച്ചു.