
ഡൽഹി: രഞ്ജി ട്രോഫിയില്‍ മൂന്നാം ദിനം കളി നിർത്തുമ്പോള്‍ മധ്യപ്രദേശിനെതിരെ കേരളം ശക്തമായ നിലയില്‍.
89 റണ്‍സിൻ്റെ നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് കേരളം നേടിയിരുന്നു.
മൂന്നാം ദിനം കളി നിർത്തുമ്പോള്‍ കേരളം രണ്ടാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെന്ന നിലയിലാണ്. 315 റണ്‍സിൻ്റെ ലീഡ് ആണ് കേരളത്തിന് ഇപ്പോഴുള്ളത്.
മധ്യപ്രദേശിൻ്റെ ഒന്നാം ഇന്നിങ്സ് 192 റണ്‍സിന് അവസാനിച്ചിരുന്നു.
രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റിരുന്നു. ഓപ്പണർ രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമാർ കാർത്തികേയയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണ് ഏഴ് റണ്‍സെടുത്ത രോഹൻ മടങ്ങിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ അഭിഷേക് ജെ നായരും സച്ചിൻ ബേബിയും ചേർന്ന് 68 റണ്‍സ് കൂട്ടിച്ചേർത്തത് കേരളത്തിന് തുണയായി. അഭിഷേക് മടങ്ങിയതോടെ കേരളം വീണ്ടും സമ്മർദത്തിലായി. 30 റണ്‍സെടുത്ത അഭിഷേകിനെ കുല്‍ദീപ് സെൻ പുറത്താക്കി. ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനും തൊട്ടുപിന്നാലെ വീണു.




