
മികച്ച തുടക്കം പാഴാക്കി കേരളം; രഞ്ജി ഫൈനലില്‍ ആദ്യദിനം വിദര്‍ഭയ്ക്ക് മേല്‍ക്കൈ; ആധിപത്യം സ്ഥാപിക്കാന്‍ കഴിയാതെ കേരള ക്രിക്കറ്റ് ടീം
നാഗ്ഗ്പൂര്‍: സ്വപ്‌ന ഫൈനലില്‍ മികച്ച തുടക്കം ലഭിച്ചിട്ടും ആധിപത്യം സ്ഥാപിക്കാന്‍ കഴിയാതെ കേരള ക്രിക്കറ്റ് ടീം.
രഞ്ജി ട്രോഫി ഫൈനലിന്റെ ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് എന്ന നിലയിലാണ് വിദര്‍ഭ. 24 റണ്‍സ് നേടുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ വിദര്‍ഭയെ സെഞ്ച്വറി നേടിയ ഡാനിഷ് മലേവാറും മലയാളി താരം കരുണ്‍ നായരും ചേര്‍ന്ന കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.
സെഞ്ച്വറി നേടിയ ഡാനിഷ് മലേവാര്‍ പുറത്താകാതെ നില്‍ക്കുകയാണ്.
ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കും വിധം പന്തെറിഞ്ഞ ബൗളര്‍മാര്‍ മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളി തുടങ്ങി രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ പാര്‍ഥ് റെഖഡെ പുറത്തായി. പാര്‍ഥിനെ നിധീഷ് എല്‍ബിഡബ്ല്യുവില്‍ കുടുക്കുകയായിരുന്നു. പത്ത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഒരു റണ്ണെടുത്ത ദര്‍ശന്‍ നല്‍ഖണ്ഡയെയും നിധീഷ് തന്നെ പുറത്താക്കി. 16 റണ്‍സെടുത്ത ധ്രുവ് ഷോറെയെ ഏദന്‍ ആപ്പിള്‍ ടോമും പുറത്താക്കിയതോടെ മൂന്ന് വിക്കറ്റിന് 24 റണ്‍സെന്ന നിലയിലായിരുന്നു വിദര്‍ഭ.