video
play-sharp-fill

രഞ്ജി ട്രോഫി ക്രിക്കറ്റ് :  കേരളത്തിന് നിരാശ, വിദർഭയ്ക്ക് 37 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ്

രഞ്ജി ട്രോഫി ക്രിക്കറ്റ് :  കേരളത്തിന് നിരാശ, വിദർഭയ്ക്ക് 37 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ്

Spread the love

നാഗ്പൂർ : രഞ്ജി ട്രോഫി ക്രിക്കറ്റിൽ  കേരളത്തിന് നിരാശ, വിദർഭയുടെ ഒന്നാം ഇന്നിംഗ് സ്കോർ ആയ 379 പിന്തുടർന്ന കേരളം 342 ന് ഓൾ ഔട്ടായി.

സെഞ്ച്വറിക്ക് 2 റൺസ് അകലെ ക്യാപ്റ്റൻ സച്ചിൻ ബേബി പുറത്തായതാണ് കേരളത്തിന് തിരിച്ചടിയായത്.

സച്ചിൻ ബേബി പുറത്തായ ശേഷം എത്തിയ ഏദൻ ആപ്പിൾ ടോം ജലജ് സക്സേനയ്ക്ക് മികച്ച പിന്തുണ നല്കിയെങ്കിലും ടീം സ്കോർ 337 ൽ നില്ക്കേ ജലജ് സക്സേനയെ (28) പുറത്താക്കി പാർത്ഥ് രഖാഡേ വിദർഭയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു വന്ന വാലറ്റക്കാർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. വിദർഭയ്ക്കായി ദർശൻ നല്കണ്ഡേ, പാർത്ഥ് രഖാഡേ, ഹർഷ് ദുബെ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.