സ്വന്തം ലേഖകൻ
നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനാകുന്ന സിനിമയാണ് ‘കാവല്‍’. നിതിന്റെ രണ്ടാമെത്തെ ചിത്രമായ കാവൽ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ റിലീസ് ആയത്.
നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി നായകനായെത്തുന്ന ചിത്രമെന്ന നിലയില്‍ തുടക്കത്തിലേ ഈ ചിത്രം വാര്‍ത്താ പ്രധാന്യം നേടിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സുരേഷ് ഗോപിയെന്ന മാസ് നായകനെ ചിത്രത്തില്‍ കാണാന്‍ സാധിക്കും. തിരുവനന്തപുരത്ത് സംഘടിപ്പിച്ച സിനിമയുടെ പ്രൊമോഷന് പരിപാടിക്കിടെ രണ്‍ജി പണിക്കരുടെ മകനെ ചേര്‍ത്ത് നിര്‍ത്തി അഭിനന്ദിച്ച സുരേഷ് ഗോപിയുടെ വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്‍.
‘ഒരു തന്തയ്ക്ക് പിറന്ന മോന്. അവന്റെ അമ്മ വിളിച്ച അച്ചു എന്ന പേര് ഞങ്ങള്‍ ഏറ്റുവിളിക്കുകയാണ്’, രണ്‍ജി പണിക്കരുടെ മകനെ ചേര്‍ത്തുനിര്‍ത്തി സുരേഷ് ഗോപി പറഞ്ഞു. തമ്പാന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് ‘കാവല്‍’.
ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. സുരേഷ് കൃഷ്ണ, ശ്രീജിത് രവി, സാദിഖ്, ശങ്കര്‍ രാമകൃഷ്ണന്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, ബിനു പപ്പു, ചാലി പാല, കണ്ണന് രാജന് പി ദേവ്, അഞ്ജലി നായര്‍, പൗളി വിത്സണ്, അംബിക മോഹന്‍, ശാന്തകുമാരി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.