
ഗോവ : രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒൻപത് വിക്കറ്റിന് 526 റൺസെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത കേരളം, 171 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഗോവ മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 18 റൺസെന്ന നിലയിലാണ്.
രണ്ട് വിക്കറ്റിന് 237 റൺസെന്ന നിലയിൽ കളി പുനരാരംഭിച്ച കേരളത്തിന് രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, ക്യാപ്റ്റൻ വിഷ്ണു വിനോദ് എന്നിവരുടെ ഇന്നിങ്സുകളാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
രോഹൻ കുന്നുമ്മൽ 153 റൺസെടുത്താണ് പുറത്തായത്. 14 ബൗണ്ടറികളും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്സ്. സൽമാൻ നിസാർ 52 റൺസുമായി മടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


