video
play-sharp-fill

മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാരന്റെ നിലയിലേക്ക് ഡിജിപി തരംതാണു; കടുത്ത നീതി നിഷേധമെന്ന് രമ്യ ഹരിദാസ്

മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാരന്റെ നിലയിലേക്ക് ഡിജിപി തരംതാണു; കടുത്ത നീതി നിഷേധമെന്ന് രമ്യ ഹരിദാസ്

Spread the love

സ്വന്തംലേഖകൻ

കോട്ടയം : സംസ്ഥാനെ പോലീസിന്റെ ഭാഗത്ത് നിന്ന് കടുത്ത നീതി നിഷേധമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. മോശം പരാമർശത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ കേസെടുക്കെണ്ടെന്ന പൊലീസ് നിലപാടിനെ വിമർശിച്ചാണ് രമ്യ രംഗത്തെത്തിയത്. കേരളത്തിലെ സ്ത്രീകളാരും ഇക്കാര്യത്തിൽ സർക്കാരിനോട് പൊറുക്കില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാരന്റെ നിലയിലേക്ക് ഡിജിപി എത്തിയെന്നും രമ്യ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു രമ്യയുടെ പ്രതികരണം.മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനമാണ് രമ്യ ഉന്നയിച്ചത്. മുഖ്യമന്ത്രി ഇടപെട്ട് പൊലീസ് മേധാവിക്ക് ലഭിച്ച നിയമോപദേശം തിരുത്തിയെന്ന് രമ്യ ആരോപണം ഉന്നിയിച്ചു. പരാതി നൽകിയത് താൻ അവസാനത്തെ ഇരയാകണംഎന്നതിന്റെ പേരിൽ. കോടതിയിൽ നീതി ലഭിക്കും എന്നാണ് പ്രതീക്ഷ. വിഷയത്തിൽ കൃത്യമായ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്നും രമ്യ ഹരിദാസ് പറഞ്ഞു. സ്ത്രീകൾക്കെതിരെ ഇത്തരത്തിലൊരു സംഭവം ഉണ്ടാകുമ്പോൾ രാഷ്ട്രീയത്തിനതീധമായി സർക്കാരിന്റെ ഭാഗത്തു നിന്നും ഇടപെടൽ ഉണ്ടാകേണ്ടതാണ്. എന്നാൽ സർക്കാർ നടപടി സ്വീകരിക്കാൻ തയ്യാറായില്ല. ഇത് തികച്ചും വേദനാജനകമാണെന്നും രമ്യ പറഞ്ഞു.