video
play-sharp-fill

മൂത്രമൊഴിക്കുമ്പോൾ അസഹ്യമായ വേദനയും രക്തവും ; യുവാവിന്റെ മൂത്ര സഞ്ചിയിൽ 2.8 മീറ്റർ നീളമുള്ള ചൂണ്ട നൂൽ; സങ്കീർണമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു; അപൂർവ ശസ്ത്രക്രിയയെന്ന് ഡോക്ടർമാർ

മൂത്രമൊഴിക്കുമ്പോൾ അസഹ്യമായ വേദനയും രക്തവും ; യുവാവിന്റെ മൂത്ര സഞ്ചിയിൽ 2.8 മീറ്റർ നീളമുള്ള ചൂണ്ട നൂൽ; സങ്കീർണമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു; അപൂർവ ശസ്ത്രക്രിയയെന്ന് ഡോക്ടർമാർ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: യുവാവിന്റെ മൂത്ര സഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളമുള്ള ചൂണ്ടൽ നൂൽ സങ്കീർണമായ ശാസ്ത്രക്രിയക്കൊടുവിൽ പുറത്തെടുത്തു. എറണാകുളം ജനറൽ ആശുപത്രിയിലാണ് നിന്നാണ് ബിഹാർ സ്വദേശിയായ മുപ്പതുകാരന്റെ മൂത്രസഞ്ചിയിൽ കുടുങ്ങിയ ചൂണ്ടൽനൂൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.

മൂത്രമൊഴിക്കുമ്പോൾ അസഹ്യമായ വേദനയും രക്തവും കണ്ടതിനെ തുടർന്നാണ് ഇയാൾ ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൂത്രസഞ്ചിയിൽ നൂൽ കുടുങ്ങിയതായി കണ്ടെത്തി. സിസ്റ്റോസ്കോപ്പിക് ഫോറിൽ ബോഡി റിമൂവൽ എന്ന മൈക്രോസ്കോപിക് കീ ഹോൾ സർജറിയിലൂടെയാണ് 2.8 മീറ്റർ നീളമുള്ള നൂൽ പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂത്രസഞ്ചിയിൽ നിന്ന് ഏറ്റവും നീളം കൂടിയ വസ്തു പുറത്തെടുക്കുന്ന ലോകത്തെ തന്നെ ആദ്യത്തെ സംഭവമാണിതെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷാഹിർഷാ പറഞ്ഞു. യൂറോളജി വിഭാ​ഗത്തിലെ ഡോ അനൂപ് കൃഷണൻ, ഡോ അഞ്ജു അനൂപ്, ടെക്നീഷ്യൻ റഷീദ് സ്റ്റാഫ് നഴ്സ് ശ്യാമള എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.