
ഓരോ ഉപയോഗത്തിനും അനുസരിച്ചുള്ള വ്യത്യസ്തമായ ഉപകരണങ്ങൾ നിങ്ങളുടെ വീട്ടിലുണ്ടോ ? എങ്കിൽ അവയിൽ ഇതെല്ലാം ഉൾപ്പെടും; ഈ മൂന്ന് വിഷ വസ്തുക്കളും വീട്ടിൽനിന്ന് മാറ്റിക്കോളൂ; ഇല്ലെങ്കിൽ ആരോഗ്യം വഷളാകാം…
പണ്ട് കാലങ്ങളിൽ വളരെ കുറച്ച് സാധനങ്ങൾ മാത്രമാണ് വീടുകളിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇന്ന് അങ്ങനെയല്ല. ഓരോ ഉപയോഗത്തിനും അനുസരിച്ചുള്ള വ്യത്യസ്തമായ ഉപകരണങ്ങൾ ഇന്ന് ലഭ്യമാണ്.
എന്നാൽ, ഇവ നമ്മുടെ ആരോഗ്യത്തിന് നല്ലതാണോയെന്ന് നിങ്ങൾ ആലോചിച്ച് നോക്കിയിട്ടുണ്ടോ. നമ്മൾ സ്ഥിരമായി വീടുകളിൽ ഉപയോഗിക്കുന്ന ഈ മൂന്ന് വിഷ വസ്തുക്കൾ ഉടനെ വീട്ടിൽ നിന്നും മാറ്റിക്കോളൂ.
പ്ലാസ്റ്റിക് കട്ടിങ് ബോർഡ്
Whatsapp Group 1 | Whatsapp Group 2 |Telegram Group

പച്ചക്കറിയും മീനുമൊക്കെ മുറിക്കാൻ നമ്മൾ അടുക്കളയിൽ കട്ടിങ് ബോർഡ് ഉപയോഗിക്കാറുണ്ട്. എന്നാൽ നിങ്ങൾ കരുതുന്നതുപോലെ സുരക്ഷിതമല്ല പ്ലാസ്റ്റിക് കൊണ്ടുള്ള കട്ടിങ് ബോർഡുകൾ. പച്ചക്കറികൾ മുറിക്കുമ്പോൾ ചെറിയ പ്ലാസ്റ്റിക്കുകൾ ഇതിൽ ഒട്ടിപ്പിടിച്ചിരിക്കും. ഇത് ഉള്ളിൽ ചെന്നാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കാലങ്ങളോളം ഉപയോഗിക്കുമ്പോൾ ഇതിൽ നിന്നും വിഷവസ്തുക്കൾ പുറംതള്ളപ്പെടുകയും ചെയ്യുന്നു.
പോറലുള്ള നോൺ സ്റ്റിക് പാൻ
വീടുകളിൽ പ്രചാരമേറിയ ഒന്നാണ് നോൺ സ്റ്റിക് പാൻ. ഇത് മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിയുന്നത് കൊണ്ട് തന്നെ ആളുകളുടെ ശ്രദ്ധ എളുപ്പത്തിൽ പിടിച്ചുപറ്റാൻ സാധിച്ചു. എന്നാൽ നോൺ സ്റ്റിക് പാനുകളും ഉപയോഗിക്കാൻ സുരക്ഷിതമല്ല. പോറൽ വീണ നോൺ സ്റ്റിക് പാനുകളിൽ നിന്നും പോളിഫ്ലൂറോആൽകൈൽ എന്ന ദ്രവ്യത്തെ പുറംതള്ളുന്നു. ഇത് ഉള്ളിൽ ചെന്നാൽ പ്രത്യുല്പാദന ആരോഗ്യത്തെ ബാധിക്കും. അതിനാൽ തന്നെ പാചകത്തിന് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.
സുഗന്ധമുള്ള മെഴുകുതിരി
സുഗന്ധം പരത്തുമെങ്കിലും ഈ മെഴുകുതിരി ആരോഗ്യത്തിന് ഹാനികരമാണ്. ഇവ നിരന്തരമായി ഉപയോഗിച്ചാലും ഇല്ലെങ്കിലും മെഴുകുതിരിയിൽ അടങ്ങിയിരിക്കുന്ന ഫ്തലേറ്റ് എന്ന രാസവസ്തു ചേർന്നിട്ടുണ്ട്. ഇത് ഹോർമോണിന് തടസ്സങ്ങൾ സൃഷ്ടിക്കുകയും പ്രത്യുല്പാദന ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. വീട്ടിൽ മെഴുകുതിരിയുടെ ആവശ്യമുണ്ടെങ്കിൽ സുഗന്ധമില്ലാത്തവ വാങ്ങുന്നതാണ് നല്ലത്.