‘സൗഹൃദ സന്ദർശനം’: ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല; കോട്ടയം ദേവലോകം അരമനയിലായിരുന്നു കൂടിക്കാഴ്ച

Spread the love

കോട്ടയം: ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല. കോട്ടയം ദേവലോകം അരമനയിലായിരുന്നു കൂടിക്കാഴ്ച. രാവിലെ എട്ടരയോടെയാണ് ദേവലോകത്ത് എത്തിയത്. കൂടിക്കാഴ്ച 15 മിനുട്ട് നേരം നീണ്ടു നിന്നു.

video
play-sharp-fill

സൗഹൃദ സന്ദർശനമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല പ്രതികരിച്ചു. എൻഎസ്‌എസ് ആസ്ഥാനത്തും രമേശ് ചെന്നിത്തല സന്ദർശനം നടത്തി.

കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ എന്‍എസ്‌എസ് ആസ്ഥാനത്ത് താന്‍ പുഷ്പാര്‍ച്ചന നടത്താറുണ്ടെന്നും എന്‍എസ്‌എസുമായി തനിക്ക് പണ്ട് അകല്‍ച്ചയുണ്ടായിരുന്നുവെന്നും ഇപ്പോള്‍ ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ദേവലോകത്ത് ഇന്നും ഇന്നലെയും താന്‍ പോകാന്‍ തുടങ്ങിയതല്ലെന്നും ബാവ തിരുമേനിമാരുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 ‘ദേവലോകവുമായി എല്ലാ കാലത്തും അടുത്തബന്ധമാണ്. ദേവലോകം വളരെ പ്രിയപ്പെട്ട ഇടമാണ്. രാഷ്ട്രീക്കാരായത് കൊണ്ട് രാഷ്ട്രീയവും സംസാരിച്ചിട്ടുണ്ടാവുമല്ലോ’- എന്ന് അദ്ദേഹം സന്ദർശനത്തിന് ശേഷം പ്രതികരിച്ചു.

പുതുയുഗയാത്രയുടെ ഭാഗമായി വി.ഡി സതീശനും കോട്ടയത്തുണ്ട്. ഈ സമയത്ത് തന്നെ സമുദായ നേതാക്കളെ കാണാൻ രമേശ് ചെന്നിത്തലയും എത്തിയിരിക്കുന്നത്.

പുതുയുഗയാത്ര ഇന്നലെ ചങ്ങനാശ്ശേരിയില്‍ ഉദ്ഘാടനം ചെയ്തത് താന്‍ ആണ്. വിഡി സതീശന്റെ പുതുയുഗയാത്ര കേരളത്തെ ഇളക്കിമറിച്ചിരിക്കുന്നു. പത്തു വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിനെതിരായ ശക്തമായ ജനവികാരം ഉണ്ടാകും. എല്‍ഡിഎഫിന്റെ ജാഥ വിജയിച്ചില്ല എന്ന് സിപിഐ തന്നെ പറഞ്ഞു.. രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണ് പുതുയുഗയാത്രയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തല സഭ ആസ്ഥാനത്ത് എത്തിയതില്‍ എന്താണ് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി നല്‍കിയത്.

രമേശ് ചെന്നിത്തല തന്റെ നേതാവാണ്. സമുദായ ആസ്ഥാനങ്ങളില്‍ പോകുന്നതിന് എന്താണ്. വര്‍ഗീയതയെയാണ് എതിര്‍ക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനവുമായി ഇറങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. ആദ്യത്തേത് ശമ്പള പരിഷ്‌കരണ കമ്മീഷന്‍. ജെ ബി കോശി കമ്മീഷന്‍ 2023ല്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മൂന്നുവര്‍ഷക്കാലം പൂഴ്ത്ത വെച്ച്‌ ഇപ്പോള്‍ പ്രഖ്യാപിക്കുകയാണ്. ഉദ്യോഗാര്‍ഥികള്‍ പലതരത്തിലുള്ള സമരങ്ങള്‍ നടത്തി. പിന്‍വാതില്‍ നിയമനങ്ങളില്‍ റെക്കോര്‍ഡിട്ട സര്‍ക്കാരാണിത്. എന്നിട്ടാണ് ഇപ്പോള്‍ പി.എസ്.സി പ്രായം കൂട്ടിയത്. സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

 

ഡേറ്റ ചോര്‍ച്ചയില്‍, സ്പാര്‍ക്കില്‍ നിന്ന് ജീവനക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ സ്‌പെഷല്‍ ഡ്യൂട്ടി ഓഫിസറെന്ന വെളിപ്പെടുത്തലുമായി രമേശ് ചെന്നിത്തല ഇന്ന് രംഗത്തുവന്നത് സര്‍ക്കാറിന് ഏറെ ക്ഷീണമായിരുന്നു. കെ.സ്മാര്‍ട് ആപ്പില്‍ നിന്ന് സമ്പൂര്‍ണവിവരങ്ങള്‍ പി.ആര്‍.ഡി.ക്ക് കൈമാറണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടു. വ്യക്തിവിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് കത്തില്‍ വ്യക്തമെന്നും ചെന്നിത്തല. ഗുരുതര ഡേറ്റ ചോര്‍ച്ച നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരമെന്നും ചെന്നിത്തല ആരോപിച്ചു.

യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കായി നിരവധി പേരുകള്‍ കേള്‍ക്കുന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല സമുദായ നേതാക്കളെ കാണാൻ എത്തിയത് എന്ന പ്രത്യേകതയുമുണ്ട്.