video
play-sharp-fill

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെ രണ്ട് പൊലീസുകാർക്ക് കൊവിഡ് ; കന്റോൻമെന്റ് ഹൗസിലുള്ള 12 പൊലീസുകാർ ക്വാറന്റൈനിൽ

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെ രണ്ട് പൊലീസുകാർക്ക് കൊവിഡ് ; കന്റോൻമെന്റ് ഹൗസിലുള്ള 12 പൊലീസുകാർ ക്വാറന്റൈനിൽ

Spread the love

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം : സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൻമെന്റ് ഹൗസിൽ ഡ്യൂട്ടി ചെയ്ത രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

പ്രതിപക്ഷ നേതാവിന്റെ വസതിയിൽ ഗാർഡ് ഡ്യൂട്ടി ചെയ്ത രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പൊലീസ് ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചതോടെ കന്റോൻമെന്റ് ഹൗസിലുള്ള 12 പൊലീസുകാർ ക്വാറന്റൈനിൽ പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടൊപ്പം പൂജപ്പുര ജയിലിൽ ഇന്ന് 114 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. 363 പേരെയാണ് ഇന്ന് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉദ്യോഗസ്ഥരുണ്ടോ എന്നകാര്യത്തിൽ വ്യക്തയില്ല. ഇതോടെ പൂജപ്പുര ജയിലിൽ ആകെയുള്ള 975 പേരിൽ 477 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 1725 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 1572 പേർക്ക് വൈറസ് ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. നിരവധി പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീക്കുന്നത് വലിയ ആശങ്ക ഉയർത്തുന്നുണ്ട്.