video
play-sharp-fill

മണ്ഡലകാലം കഴിയുന്നതുവരെ സുരേന്ദ്രനെ പുറത്തുവിടാതിരിക്കാൻ പൊലീസിനു നിർദ്ദേശം

മണ്ഡലകാലം കഴിയുന്നതുവരെ സുരേന്ദ്രനെ പുറത്തുവിടാതിരിക്കാൻ പൊലീസിനു നിർദ്ദേശം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല പ്രതിഷേധത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ ജയിലിൽനിന്ന് ഉടനൊന്നും പുറത്തിറക്കരുതെന്ന് പോലീസിനു രഹസ്യ നിർദ്ദേശം. ഓരോ കേസിലും ജാമ്യം ലഭിക്കുന്ന മുറയ്ക്ക് അടുത്ത കേസ് കോടതിയിലെത്തിക്കാനാണു നീക്കം. ചുരുങ്ങിയപക്ഷം, മണ്ഡലകാലം തീരുന്നതുവരെയെങ്കിലും സുരേന്ദ്രനെ പുറത്തിറക്കാതിരിക്കുകയാണു ലക്ഷ്യം.

സുരേന്ദ്രൻ പങ്കെടുത്തതും നേതൃത്വം നൽകിയതുമായ മുഴുവൻ സമരങ്ങളുടെയും വിശദവിവരങ്ങൾ എല്ലാ പോലീസ് സ്റ്റേഷനിൽനിന്നും ശേഖരിക്കുകയാണ്. പോലീസിലെ സി.പി.എം. ഫ്രാക്ഷനാണ് ഇതു സംബന്ധിച്ച കാര്യങ്ങൾ മുന്നോട്ടുനീക്കുന്നത്. ഈ സമരങ്ങൾക്കിടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ സമരത്തിനു നേതൃത്വം നൽകിയ ആളെന്നു മുദ്രകുത്തി ജാമ്യമില്ലാ വകുപ്പ് ചുമത്താനാണു പോലീസിനു കിട്ടിയിരിക്കുന്ന നിർദ്ദേശം. ജയിലിൽ കിടക്കുന്ന സുരേന്ദ്രന് അനുകൂലമായ വികാരമുണ്ടാകുന്നതു തടയാനായി സി.പി.എമ്മിന്റെ സൈബർ പോരാളികളെയും സജീവമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ, ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന പേരിൽ നിലയ്ക്കലിൽനിന്ന് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിലായ കെ. സുരേന്ദ്രന്റെ റിമാൻഡ് വിവിധ കേസുകൾ ഉയർത്തിക്കൊണ്ടുവന്നു നീട്ടുകയാണ്. സുരേന്ദ്രനു യാതൊരു ബന്ധവുമില്ലാത്ത കേസുകൾ പോലും കുറ്റപത്രമാക്കി കോടതിയിലെത്തിച്ചതു പോലീസിനെ വെട്ടിലാക്കിയിരുന്നു. കുറ്റപത്രം തിരുത്തേണ്ട സാഹചര്യവുമുണ്ടായി.
അതിനിടെ, സുരേന്ദ്രൻ ജയിലിലായിട്ടും കേന്ദ്ര, സംസ്ഥാന നേതൃത്വം ഇടപെടാത്തതു ബി.ജെ.പിക്കുള്ളിൽ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതു മറനീക്കിയാൽ ശബരിമല പ്രക്ഷോഭത്തിൽനിന്നു ബി.ജെ.പിയുടെ ശ്രദ്ധ മാറുമെന്ന പ്രതീക്ഷയും സർക്കാരിനും സി.പി.എമ്മിനുമുണ്ട്.