ആശ്വാസം, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച മൂന്നര വയസുകാരന് കൂടി രോ​ഗ മുക്തി

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരു കുട്ടിക്ക് കൂടി രോ​ഗ മുക്തി. അതീവ ​ഗുരുതരാവസ്ഥയിലായിരുന്ന കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരനാണ് രോ​ഗ മുക്തി.

ജൂലൈ 18നാണ് രോ​ഗ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 20 ദിവസത്തോളം കുട്ടി പീഡിയാട്രിക്ക് ഐസിയുവിലും വെന്റിലേറ്ററിലുമായിരുന്നു. നേരത്തെ രണ്ട് കുട്ടികൾ കൂടി രോ​ഗ മുക്തി നേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group