video
play-sharp-fill

മുകേഷ് അംബാനി നൽകുന്ന വമ്പൻ ഓഫർ; വലിയ പണ ചെലവില്ലാതെ ഉപയോക്താക്കൾക്ക് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നേടാം; ഈ ജനപ്രിയ ഓഫർ ഐപിഎൽ 2025 സീസണിന്റെ അവസാനം വരെ ലഭ്യമായിരിക്കും

Spread the love

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ നൽകുന്ന ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഓഫർ ജൂൺ വരെ നീട്ടി. ​ഇതോടെ അധിക ചെലവില്ലാതെ ഹോട്ട്സ്റ്റാർ സേവനങ്ങൾ ആസ്വദിക്കാൻ ഉപയോക്താക്കൾക്ക് കൂടുതൽ സമയം ലഭിക്കും. ഈ ജനപ്രിയ ഓഫർ ഐപിഎൽ 2025 സീസണിന്റെ അവസാനം വരെ ലഭ്യമായിരിക്കും. ജിയോ ഉപയോക്താക്കൾക്ക് 299 രൂപയോ അതിൽ കൂടുതലോ റീചാർജ് ചെയ്താൽ മതി, മൂന്ന് മാസത്തേക്ക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ആസ്വദിക്കാം.

മാർച്ച് 17 ന് ആരംഭിച്ച ഈ ഓഫർ അവസാനിപ്പിക്കാത്തത് ജനങ്ങളുടെ ആവശ്യം കാരണമാണെന്നാണ് സൂചന. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങളെത്തുടർന്ന് ഐപിഎൽ നിർത്തിവെക്കുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്തിരുന്നു. ജൂൺ 3 ന് ഫൈനലോടെ ഐപിഎൽ അവസാനിക്കും. അതുവരെ ഈ ഓഫർ ലഭ്യമാകും. മാത്രമല്ല, പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ജിയോ ഉപയോക്താക്കൾക്ക് ഈ ഓഫർ ലഭ്യമാണ്. ഈ ഓഫർ ലഭിക്കുന്നതിനായി ഉപയോക്താക്കൾ കുറഞ്ഞത് 299 രൂപയ്ക്ക് റീചാർജ് ചെയ്യണം അല്ലെങ്കിൽ 1.5GB/ദിവസം ഡാറ്റ നൽകുന്ന ഏതെങ്കിലും പ്ലാൻ തിരഞ്ഞെടുക്കണം.

അതേസമയം, ജിയോഫോൺ, ജിയോഭാരത് ഉപയോക്താക്കൾക്ക് ഈ ഓഫർ ബാധകമല്ല. എന്നാൽ മൊബൈൽ ഉപയോക്താക്കൾക്ക് മാത്രമല്ല, ജിയോഫൈബർ അല്ലെങ്കിൽ ജിയോ എയർഫൈബർ പ്ലാനുകളിലേക്കുള്ള പുതിയ വരിക്കാർക്ക് 50 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group