കടം കുറയ്ക്കാൻ റിലയൻസ് ടവറും കേബിളുകളും വിൽക്കുന്നു; അംബാനി വിൽക്കുന്നത് ടെലികോം കേബിളുകൾ

കടം കുറയ്ക്കാൻ റിലയൻസ് ടവറും കേബിളുകളും വിൽക്കുന്നു; അംബാനി വിൽക്കുന്നത് ടെലികോം കേബിളുകൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻമാരായ റിലയൻസ് കടം കുറയ്ക്കാൻ ടവറും കേബിളും വിൽക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി എന്ന ലക്ഷ്യത്തിലേയ്ക്ക് വളരുന്നതിന്റെ ഭാഗമായാണ് റിലയൻസ് ജിയോ തങ്ങളുടെ ടവറുകളും കേബിൾ ശ്യംഖലയും 1.07 ലക്ഷം കോടിക്ക് വിൽക്കുന്നത്. അനിയൻ അനിൽ അംബാനി തകർന്നടിഞ്ഞപ്പോഴാണ് ചേട്ടൻ മുകേഷ് അംബാനിയാണ് ഇപ്പോൾ കോടികളുടെ ബിസിനസുമായി കുതിക്കുന്നത്.
കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രൂക്ഫീൽഡ് എന്ന കമ്പനിയ്ക്കാണ് ഇന്ത്യ കണ്ടിരിക്കുന്ന ഇത്തരത്തിലുള്ള ഏറ്റവും വലിയ കച്ചവടത്തിലൂടെ തങ്ങളുടെ ടെലികോം അടിസ്ഥാന സൗകര്യങ്ങൾ ജിയോ വിൽക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ പറയുന്നത്. കടബാധ്യത കുറയ്ക്കാനാണ് ഈ വിൽപ്പനയുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ.
ജിയോ ഉപയോഗപ്പെടുത്തുന്ന 2.2 ലക്ഷം ടവറുകളാണ് ഇന്ത്യയിൽ ഉള്ളത്. ഇതിൽ ജിയോ വാടകയ്ക്ക് എടുത്ത ടവറുകളാണ് ഏറെയും. മൂന്ന് ലക്ഷം റൂട്ട് കിലോമീറ്റർ ഒപ്ടിക് ഫൈബർ ശ്യംഖല ജിയോയ്ക്ക് ഇന്ത്യയിലുണ്ട്. ഇതുംചേർത്താണ് വിൽപ്പന.
പുതിയ കണക്കുകൾ പ്രകാരം 30 കോടി ഉപയോക്താക്കൾക്കാണ് ജിയോ നെറ്റ്വർക്ക് ഉപയോഗിക്കുന്നത്. എന്നാൽ, ജിയോ ടെലികോം സേവനം വിൽക്കുന്നില്ല.