
മോഷണക്കേസിലെ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി ; 23 വർഷത്തിനു ശേഷം മോഷണ ശ്രമത്തിനിടയിൽ 50കാരൻ പിടിയിൽ
കോഴിക്കോട്: കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ശേഷം മുങ്ങി നടക്കുകയായിരുന്ന മോഷണക്കേസിലെ പ്രതി 23 വര്‍ഷത്തിന് ശേഷം പിടിയില്‍.
പുല്‍പ്പള്ളി വേലിയമ്പം ചാമപറമ്പില്‍ സലീമി(50)നെയാണ് ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തത്. രാമനാട്ടുകരയിലെ കടയില്‍ നിന്ന് മോഷണ ശ്രമത്തിനിടയിലാണ് സലീമിനെ പൊലീസ് പിടികൂടിയത്.
ജയിലില്‍ കഴിയുന്നതിനിടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫറോക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശാന്തനു, ഷിംന, യശ്വന്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ സലീമിനെ റിമാന്റ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0