
മോചനം ഇനിയും നീളും; സൗദിയിലെ റിയാദ് ജയിലില്‍ കഴിഞ്ഞ 18 വർഷമായി കഴിയുന്ന അബ്ദുല്‍ റഹീമിന്റെ കേസ് വീണ്ടും മാറ്റിവെച്ചു
റിയാദ്: സൗദിയിലെ റിയാദ് ജയിലില്‍ കഴിഞ്ഞ 18 വർഷമായി കഴിയുന്ന അബ്ദുള്‍ റഹീമിന്റെ കേസ് 12 ആം തവണയും കോടതി മാറ്റിവെച്ചു.
കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കുന്നതായി കോടതി അറിയിച്ചു. അടുത്ത സിറ്റിങ് തീയതി പിന്നീട് അറിയിക്കും.
കൊലപാതക കേസിലാണ് കോഴിക്കോട് ഫറോക്ക് കോടമ്ബുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീം ജയിലില്‍ കഴിയുന്നത്. ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ അബ്ദുല്‍ റഹിമിന്റെ വധശിക്ഷ കോടതി നേരത്തെ റദ്ദാക്കിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0