
കണ്ണൂര്‍: പയ്യന്നൂര്‍ ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ ആദ്യമായി പരസ്യ പ്രതികരണവുമായി പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനൻ.
രക്തസാക്ഷി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ പറ്റില്ലെന്നും സിപിഎം ഒരു ഒറ്റയാന്‍റെ പാര്‍ട്ടിയല്ലെന്നും ഏതെങ്കിലും ഒരാളുടെ നിയന്ത്രണത്തില്‍ തുള്ളിക്കളിക്കുന്ന പാർട്ടിയല്ലെന്നും മധുസൂദനൻ വ്യക്തമാക്കി. ടി ഐ മധുസൂദനൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ വി കുഞ്ഞികൃഷ്ണന്‍റെ നാടായ വെള്ളൂരിലെത്തിയപ്പോഴായിരുന്നു പ്രതികരണം.
ശ്രീകൃഷ്ണൻ സ്യമന്തക രത്നം കട്ടെടുത്തെന്ന് പറഞ്ഞാല്‍ വിശ്വസിക്കാൻ ആകുമോയെന്നും മധുസൂദനൻ ചോദിച്ചു.
ധനരാജിന്‍റെ ജന്മനാടായ കുന്നരുവില്‍ ഈ ജാഥയ്ക്ക് ലഭിച്ചത് വികാരനിർഭരമായ സ്വീകരണമാണെന്നും കമ്യൂണിസ്റ്റുകാർക്ക് രക്തസാക്ഷികളുടെ ഫണ്ടില്‍ നിന്ന് ഒരു നയാ പൈസ എടുക്കാൻ പറ്റുമോയെന്ന് ആലോചിക്കണമെന്നും മധുസൂദനൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രക്ത സാക്ഷി കുടുംബത്തെ അപമാനിക്കാൻ കണക്ക് പുറത്ത് വിടാൻ ആകുമോയെന്നും ടി ഐ മധുസൂദനൻ ചോദിച്ചു. രക്തസാക്ഷി ഫണ്ട് ക്രമക്കേടില്‍ വെളിപ്പെടുത്തല്‍ നടത്തിയ വി കുഞ്ഞികൃഷ്ണൻന്‍റെ വീടിന് സമീപമായിരുന്നു ജാഥയ്ക്ക് സ്വീകരണം. വെള്ളൂരില്‍ നടന്ന ജാഥയ്ക്ക് പങ്കാളിത്തം കുറഞ്ഞു.



