കോട്ടയം ജില്ലാ റസിഡന്റ്സ് അസോസിയേഷന്റെ ആഭ്യമുഖ്യത്തിൽ ഓണാഘോഷം നടത്തി.ഒളശ്ശയിലുളള കാഴ്ച പരിമിതിയുള്ള കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളിൽ കുട്ടികൾക്കും, ,അദ്ധ്യാപകർക്കും, ജില്ലാ റസിഡന്റ്സ് അംഗങ്ങൾക്കുമായി നടത്തിയ ഓണാഘോഷം ഫ്രാൻസിസ് ജോർജ് എം.പി.ഉദ്ഘാടനംചെയ്തു

Spread the love

കോട്ടയം:ജില്ലാ റസിഡന്റ്സ് അസോസിയേഷന്റെ ആഭ്യമുഖ്യത്തിൽ
ഓണാഘോഷം നടത്തി.ഒളശ്ശയിലുളള കാഴ്ച പരിമിതിയുള്ള കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളിൽ കുട്ടികൾക്കും, രക്ഷിതാക്കൾക്കും,അദ്ധ്യാപകർക്കും, ജില്ലാ റസിഡന്റ്സ് അംഗങ്ങൾക്കുമായി നടത്തിയ ഓണാഘോഷം ഫ്രാൻസിസ് ജോർജ് എം.പി.ഉദ്ഘാടനംചെയ്തു.

ജില്ലാ റസിഡന്റ്സ് അസ്സോ: പ്രസിഡൻ്റ് ജോൺ.സി.ആന്റണി അദ്ധ്യക്ഷത വഹിച്ചു.രാവിലെ കുട്ടികൾ അത്തപ്പൂക്കളം ഒരുക്കി.കുട്ടികളും, മുതിർന്നവരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ഹെഡ്മാസ്റ്റർ ഇ.ജെ.കുര്യൻ സ്വാഗതവും, എഡാറ്റ് ഇല്ലത്തെ ശ്രീ പരമേശ്വരൻ നമ്പൂതിരിയെ പൊന്നാടയണിയിക്കുകയും, അദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഓണക്കോടി വിതരണവും നടത്തി.

പി.ആർ.അനുപമ(ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) മുഖ്യ സന്ദേശം നൽകി. കെ.വി.ബിന്ദു(ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷൻ മെമ്പർ). അനു ശിവപ്രസാദ് (വാർഡ് മെമ്പർ)വി.കൃഷ്ണമൂർത്തി(ജില്ലാ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോൺ മത്തായി മണപ്പുറത്ത്, (വൈസ് പ്രസിഡൻ്റ്)മോഹൻ കെ നായർ(വൈസ് പ്രസിഡൻ്റ്) ഹരിപ്രിയ ഹരികുമാർ(പി റ്റി എ പ്രസിഡൻ്റ്) ശ്രീലത കുമാരി എസ്സ് (സീനിയർ അസിസ്റ്റൻ്റ്) എന്നിവർ പ്രസംഗിച്ചു.