play-sharp-fill
വൈദികരുടെ പീഢനം കേന്ദ്ര ഏജൻസി അന്വേഷിക്കണം; ദേശീയ വനിതാകമ്മിഷൻ

വൈദികരുടെ പീഢനം കേന്ദ്ര ഏജൻസി അന്വേഷിക്കണം; ദേശീയ വനിതാകമ്മിഷൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേരളത്തിലെ വൈദികർക്കെതിരായ പീഡനേക്കസുകൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ദേശീയ വനിതാകമ്മിഷൻ രേഖാ ശർമ്മ ആവശ്യപ്പെട്ടു. ഇക്കാര്യം ശുപാർശ ചെയ്ത് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും റിപ്പോർട്ട് നൽകിയെന്ന് രേഖ ശർമ അറിയിച്ചു. വൈദികർക്കെതിരേയുള്ള പീഡന കേസുകൾ കേരളത്തിൽ കൂടി വരികയാണെന്നും പ്രതികൾക്ക് രാഷ്ട്രീയ സഹായം വേണ്ടതുപോലെ ലഭിക്കുന്നുണ്ടെന്നും വൈദികർക്കെതിരായ പീഡന കേസുകളിൽ പോലീസിന്റെ അന്വേഷണത്തിന് വേഗത പോരെന്നും രേഖാ ശർമ അഭിപ്രായപ്പെട്ടു. ഓർത്തഡോക്സ് വൈദികർ ബലാൽസംഗത്തിനിരയാക്കിയ യുവതിക്ക് സർക്കാർ ജോലി നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.