play-sharp-fill
ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതിപ്പെട്ട കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല: ദേശീയ വനിതാ കമ്മീഷൻ

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതിപ്പെട്ട കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല: ദേശീയ വനിതാ കമ്മീഷൻ

സ്വന്തം ലേഖകൻ

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ. പ്രതിയായ ബിഷപ്പിനെ ഇപ്പോഴും സംരക്ഷിക്കുകയാണ്. അതേസമയം ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം കലണ്ടറിൽ തൂക്കി പ്രതിയെ മഹത്വവൽക്കരിക്കുന്നതെന്തിനാണെന്നും രേഖ ചോദിച്ചു. കൂടാതെ ക്രിസ്ത്യൻ സന്യാസസഭകളിൽ കന്യാസ്ത്രീകൾക്കായി ആഭ്യന്തര പരാതിപരിഹാര സമിതി വേണം. ഈ കേസുമായി മുന്നോട്ട് പോകുമെന്നും അവർ അറിയിച്ചു.

സമരത്തിനിറങ്ങിയ കന്യാസ്ത്രീകളെ അപമാനിച്ച പിസി ജോർജ് എംഎൽഎയെ രണ്ട് തവണ വിളിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹം ഹാജരായില്ല. അതേസമയം വിഷയത്തിൽ ഒരു തവണ വിശദീകരണം നൽകിയ അദ്ദേഹം ക്യന്യാസ്ത്രീകളോട് മാപ്പ് പറയാൻ തയ്യാറായിട്ടില്ല എന്നും രേഖ അറിയിച്ചു. അതേസമയം പികെ ശശി വിഷയത്തിൽ തനിക്ക് വിചിത്രമായാണ് തോന്നുന്നത്. പീഡന പരാതി ഇതുവരെ പോലീസിന് കൈമാറത്തതു കൊണ്ടാണിതെന്നും അവർ പറഞ്ഞു. ശശിക്ക് പാർട്ടി നൽകിയ ആറുമാസത്തെ സസ്പെൻഷൻ മതിയായ ശിക്ഷയല്ലെന്നും വിഷയത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ടെന്നും രേഖ അറിയിച്ചു എന്നാൽ പരാതിക്കാരിയായ യുവതി ഹാജരാകാൻ തയ്യാറാകുന്നില്ലെന്നും കേസിൽ ഡി.ജി.പിയോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും രേഖ ശർമ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group