video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Tuesday, May 20, 2025
Homeflashവില്ലനിൽ നിന്നും നായകനിലേയ്ക്ക് : ഷൂട്ടിംഗ് അമേരിക്കയിൽ ; ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവസാനം...

വില്ലനിൽ നിന്നും നായകനിലേയ്ക്ക് : ഷൂട്ടിംഗ് അമേരിക്കയിൽ ; ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവസാനം താരമായത് രജിത് കുമാർ മാത്രം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ അവസാനിക്കുമ്പോൾ നേട്ടമുണ്ടായിട്ടുണ്ടെങ്കിൽ അത് ഡോ. രജിത് കുമാറിന് എന്ന വ്യക്തക്കാണ്. സൂപ്പർതാരങ്ങളെ വെല്ലുന്ന ആരാധക വൃന്ദത്തെയാണ് ഈ റിയാലിറ്റി ഷോയിലൂടെ രജിത് കുമാറിന് നേടിയെടുത്തത്. ഇപ്പോഴിതാ രണ്ട് മലയാള ചിത്രങ്ങളിൽ സുപ്രധാന വേഷവും ഇദ്ദേഹത്തെ തേടി എത്തിയിരിക്കുകയാണ്, അതിൽ ഒന്ന് നായക വേഷവും. അമേരിക്കയിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ വിവരങ്ങൾ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു കഴിഞ്ഞു.

അഞ്ജലി എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആറ്റിങ്ങൽ സ്വദേശികളായ രഞിത്ത് പിള്ള, മുഹമ്മദ് ഷാ എന്നിവർ ചേർന്നാണ്. മലയാളത്തിലെ മുൻനിര താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകുമെന്ന് ഇവർ അവകാശപ്പെടുന്നു. ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥിയായിരുന്ന പവനും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായതിനെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ രജിത് കുമാറിന് ലഭിച്ച സ്വീകരണം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം സൃഷ്ടിച്ചതിന് കഴിഞ്ഞദിവസം രജിത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. രജിത്തിനെ സ്വീകരിക്കാനെത്തിയ മറ്റുചിലരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments