സ്വജന പക്ഷപാതവും വ്യക്തിതാല്‌പര്യങ്ങളും മൂലം എംഎല്‍എ കാണിക്കുന്നത് രാഷ്ര്‌ടീയ നെറികേടുകള്‍ ; ചാണ്ടി ഉമ്മൻ എംഎൽഎയ്ക്കെതിരെ ആഞ്ഞടിച്ച് ജില്ലാ പഞ്ചായത്ത്‌ മെമ്പർ റെജി എം. ഫിലിപ്പോസ്‌

Spread the love

കോട്ടയം : ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെ ചാണ്ടി ഉമ്മന്‍ എം.എല്‍.എയ്‌ക്കെതിരേ വീണ്ടും ആഞ്ഞടിച്ച്‌ ജില്ലാ പഞ്ചായത്ത്‌ മെമ്പർ റെജി എം. ഫിലിപ്പോസ്‌.

video
play-sharp-fill

സ്വജന പക്ഷപാതവും വ്യക്തിതാല്‌പര്യങ്ങളും മൂലം എം.എല്‍.എ. കാണിക്കുന്ന രാഷ്ര്‌ടീയ നെറികേടുകള്‍ക്ക്‌ എതിരെ പൊതുജന പിന്തുണയോടെ പോരാടുകയാണെന്നു കുറിപ്പില്‍ പറയുന്നു.

പാമ്പാടി ബ്ലോക്ക്‌ മണര്‍കാട്‌ ഡിവിഷനില്‍ വിമത സ്‌ഥാനാര്‍ഥിയായി മത്സരിക്കുകായാണ് റെജി എം. ഫിലിപ്പോസ്‌. എന്നാൽ  ജില്ലാ പഞ്ചായത്ത്‌ മെമ്ബര്‍മാര്‍ ഇനി മത്സരിക്കേണ്ട എന്നാണ്‌ ചാണ്ടി ഉമ്മൻ പറഞ്ഞ ന്യായം, എന്നാല്‍, അദ്ദേഹത്തിന്റെ വീടിരിക്കുന്ന ഡിവിഷനിലെ മെമ്ബര്‍ വീണ്ടും മത്സരിക്കുകയാണ്‌.ഉന്നതതല സമിതി കളായ നിയോജകമണ്ഡലം തലകോര്‍ കമ്മിറ്റിയിലേക്കോ, ഡി.സി.സി യിലേക്കോ ചര്‍ച്ചയ്‌ക്ക് വിടാതെ ഏകപക്ഷീയമായി സ്‌ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു. എം.എല്‍.എക്ക്‌ ഡി.സി.സിയിലേക്ക്‌ പോകുന്നതുതന്നെ അലര്‍ജിയാണ്‌. പാര്‍ട്ടിയിലെ ഏതോ ഒരു ചെറിയ പദവിയില്‍ നിന്നും മാറ്റിയപ്പോള്‍ ഉന്നത നേതാക്കള്‍ക്കെതിരെ വരെ പൊട്ടിത്തെറിച്ച ആളാണദ്ദേഹം. പുതുപ്പള്ളിയിലെ വീട്ടില്‍ ഇരുന്ന്‌ സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്‌ പുതുപ്പള്ളി ഒരു നാട്ടുരാജ്യവും ചാണ്ടി ഉമ്മന്‍ അവിടത്തെ നാട്ടുരാജാവുമാണെന്ന്‌ വിചാരിക്കരുത്‌. ഒരവസരം വരുമ്ബോള്‍ കറിവേപ്പിലപോലെ ചവറ്റുകൊട്ടയിലേക്ക്‌ വലിച്ചെറിയുന്നത്‌ ഉമ്മന്‍ ചാണ്ടിയുടെ രാഷ്‌ട്രീയമല്ലായിരുന്നു. ആ രാഷ്‌ട്രീയത്തിലേക്കു നടന്നടുക്കാന്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ഒരുപാട്‌ സഞ്ചരിക്കേണ്ടി വരുമെന്നും കുറിപ്പില്‍ പറയുന്നു. സീറ്റ്‌ നിഷേധച്ചതിനു പിന്നാലെ ചാണ്ടി ഉമ്മനെതിരേ റെജി ഫെയ്‌സ്ബുക്കില്‍ പോസ്‌റ്റിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group