ചാനലുകളിലെ ഇടതു സഹയാത്രികൻ; റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനം ആഘോഷിച്ച് കോണ്‍ഗ്രസ്; പരിഹസിച്ച് ബിജെപിക്കാരും; തന്നെ സംഘിയെന്ന് വിളിച്ച ആള്‍ക്കാരൊക്കെ ഒന്നൊന്നായി സംഘിയാകുന്നത് കണ്ട് കൈകൂപ്പി ചിരിച്ചു ശ്രീജിത്ത് പണിക്കര്‍; റെജി ലൂക്കോസിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം…!

Spread the love

തിരുവനന്തപുരം: സിപിഎം അംഗവും ഇടത് സഹയാത്രികനും റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം.

video
play-sharp-fill

റെജി ലൂക്കോസിനെയും സിപിഎമ്മിനെയും ട്രോളിക്കൊണ്ട് നിരവധി പേര്‍ രംഗത്തുവന്നപ്പോള്‍ തങ്ങളുടെ പാര്‍ട്ടിക്കാരനായിട്ടും ബിജെപിക്കാര്‍ പോലും റെജിയെ ട്രോളി രംഗത്തുവന്നു എന്നതാണ് പ്രത്യേകത. ഇന്നലെ വരെ ചാനല്‍ ചര്‍ച്ചയില്‍ സിപിഎമ്മിന് വേണ്ടി വാദിച്ചു പലര്‍ക്കും സംഘപരിവാര്‍ ചാപ്പയടിച്ചിരുന്നു റെജി ലൂക്കോസ്. ആ റെജി ലൂക്കോസിനെയാണ് ഇപ്പോള്‍ ബിജെപി അനുഭാവിയായത്.
ഇതോടെ നിരവധി കോണ്‍ഗ്രസുകാരാണ് റെജിയെ ട്രോളി രംഗത്തുവന്നത്.

അതില്‍ പലതും ഇതിനോടകം വൈറലായി കഴിഞ്ഞു. ഇടത് സഹയാത്രികന്‍ എന്നാണ് പലരും വിശേഷിപ്പിക്കുന്നതെങ്കിലും സഹയാത്രികനല്ല റെജി ലൂക്കോസ് സിപിഎമ്മുകാരന്‍ തന്നെയാണെന്ന് പല സോഷ്യല്‍ മീഡിയ പേജുകളും ചൂണ്ടിക്കാട്ടുന്നു. അത്തരത്തില്‍ ഈ വിഷയത്തില്‍ നിഷാന്‍ പരപ്പനങ്ങാടിയെന്നൊരാള്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ച ചുരുക്കം ചില മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് ഇയാളെന്നാണ് നിഷാന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.