ഇത് അതിർവരമ്പ് തീർക്കാത്ത ആരാധന!!;  ഉമ്മൻചാണ്ടിയുടെ പേരിൽ ന്യൂയോർക്കിൽ കാർ രജിസ്ട്രേഷൻ നടത്തി മലയാളി; കാർ ഉടമ ന്യൂയോർക്കിൽ ബിസിനസ്സുകാരനായ കോട്ടയം മൂലവട്ടം സ്വദേശി 

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: ന്യൂയോർക്കിലെ ഒരു കാറിന്റെ രജിസ്ട്രേഷൻ ഉമ്മൻചാണ്ടി എന്നാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള സ്നേഹാദരവിന്റെ ഭാഗമായി പ്രവാസി മലയാളിയാണ് ഇത്തരത്തിൽ ഒരു രജിസ്ട്രേഷൻ സ്വന്തമാക്കിയത്. ന്യൂയോർക്ക് സ്ഥിരതാമസമാക്കിയ മൂലവട്ടം കാലായിൽ ഐപ്പ് കെ. കുര്യനാണ് സ്വന്തം കാറിന് ഉമ്മൻചാണ്ടി എന്ന് പേര് സംഘടിപ്പിച്ചത്.

ഇംഗ്ലീഷിൽ രജിസ്റ്റർ ചെയ്യുന്ന പേരിന് പരമാവധി 8 അക്ഷരങ്ങളെ പാടുള്ളൂ. അതിനാൽ ഉമ്മൻ ചാണ്ടി എന്ന പേരിൽ നിന്ന് നാല് അക്ഷരങ്ങൾ കുറച്ച് രജിസ്റ്റർ ചെയ്തത് ഇങ്ങനെ ‘ OMNCHADY’. ബിസിനസുകാരനായ ഐപ്പ് നാലര പതിറ്റാണ്ടിലേറെയായി കുടുംബസമേതം ന്യൂയോർക്കിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷെവർലെ കോർവെറ്റ് സി 06-2002 മോഡൽ സ്പോർട്സ് കാറാണ് ഐപിന്റേത്. അതേസമയം ഇന്ത്യയിൽ വാഹനങ്ങൾക്ക് ഫാൻസി നമ്പറിനെ പ്രത്യേകം അപേക്ഷിക്കുന്നതുപോലെ നമ്പറിന് പകരം പേര് ചേർക്കാൻ യുഎസിൽ അപേക്ഷിക്കാം രജിസ്ട്രേഷൻ പുതുക്കി വാഹനത്തിന് പുതിയ പേര് നൽകുന്നതിനും തടസ്സമില്ല നമ്പർ പോലെ തന്നെ ഒന്നിൽ കൂടുതൽ വാഹനങ്ങൾക്ക് ഒരേ പേര് കിട്ടില്ല