
കോട്ടയം: ഈ സാമ്പത്തിക വര്‍ഷം ജനുവരി 31 വരെ ജില്ലയില്‍ ആകെ രജിസ്റ്റര്‍ ചെയ്തത് 38342 ആധാരങ്ങള്‍.
ഇതില്‍ നിന്ന് സര്‍ക്കാരിന് ലഭിച്ച വരുമാനം 290,49,67,247 രൂപ.
ഇതില്‍ 212,56,66,002 രൂപ മുദ്രവിലയിനത്തിലും 77,93,01,245 രൂപ രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തിലുമാണ് ലഭിച്ചത്.
നികുതിയിതര വരുമാനമായി 39,64,884 രൂപ ലഭിച്ചിട്ടുണ്ട്. ഈ കാലയളവില്‍ 197 ഫ്‌ളാറ്റുകള്‍ രജിസ്റ്റര്‍ ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രജിസ്ട്രേഷന്‍ നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസിലും സൗഹൃദ സമിതികള്‍ രൂപീകരിക്കുമെന്നും രജിസ്ട്രേഷന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കോട്ടയം ജില്ലയിലെ സബ് രജിസ്ട്രാര്‍മാരുടെയും രജിസ്ട്രേഷന്‍ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരുടെയും കോട്ടയം ജില്ലാതല അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജനപ്രതിനിധികളടക്കം സൗഹൃദസമിതികളിലുണ്ടാകും. ഓഫീസില്‍ എത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.