
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും 2024-2025 സാമ്പത്തിക വർഷത്തിൽ 5000 കോടി കടന്ന് രജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനം.
ഫെബ്രുവരി മാസം കഴിഞ്ഞപ്പോള്‍ 5013.67 കോടിരൂപ വരുമാനം ലഭിച്ചു. ആധാരങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ സാമ്ബത്തിക വർഷം ഫെബ്രുവരി മാസം വരെ 8,06,770 ആധാരങ്ങള്‍ രജിസ്റ്റർ ചെയ്തിരുന്നതിലൂടെ 4,667.52 കോടി രൂപ സമാഹരിച്ചിരുന്നു.
ഈ സാമ്ബത്തിക വർഷം ഫെബ്രുവരി വരെ 7,90,436 ആധാരങ്ങള്‍ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ നിന്നും 5,013.67 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. കഴിഞ്ഞ ഫ്രെബ്രുവരി വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ കണക്കു പരിശോധിക്കുമ്ബോള്‍ 16,334 ആധാരങ്ങള്‍ കുറവുണ്ടായിട്ടുണ്ടെങ്കില്‍ തന്നെയും 346.15 കോടി രൂപ അധികമായി സമാഹരിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്ബത്തിക വർഷത്തെ വരുമാനം 5219.34 കോടി മറികടന്ന് വരുമാനം 5500 കോടിയില്‍ കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറല്‍ ശ്രീധന്യാ സുരേഷ് വാർത്താക്കുറിപ്പില്‍ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group