ഈ നമ്പരുകളുടെ രജിസ്ട്രേഷൻ തടസപ്പെടും: വാഹന രജിസ്ട്രേഷൻ ഇനി മുതൽ പുർണമായും കമ്പ്യൂട്ടർവത്കരിക്കപ്പെടും: ഒന്നരക്കോടി വാഹനങ്ങളുടെ വിവരങ്ങൾ കമ്പ്യൂട്ടറിലാവും

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി:  ഡിസംബര്‍ അവസാനത്തോടെ സംസ്ഥാനത്തെ 1.20 കോടി വാഹനങ്ങളുടെ വിവരങ്ങളും പൂര്‍ണമായും വാഹനിലേക്കു മാറ്റും. ഇതിനു മുന്നോടിയായി 4000 മുതല്‍ 7000 വരെ രജിസ്ട്രേഷന്‍ നമ്പറുകളിലുള്ള വാഹനങ്ങളുടെ സേവനങ്ങള്‍ വ്യാഴാഴ്ച മുതല്‍ 12 വരെ തടസ്സപ്പെടുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു.

എല്ലാ രജിസ്ട്രേഷന്‍ സീരീസുകളിലുമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ രാജ്യവ്യാപക കംപ്യൂട്ടര്‍ സംവിധാനമായ വാഹനിലേക്കു മാറ്റുന്നതിനെത്തുടര്‍ന്നാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ സീരീസുകളിലെയും 2000 വരെയുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ പൂര്‍ണമായും വാഹനിലേക്കു മാറ്റിയിരുന്നു. 12-നു ശേഷം 7000 വരെ രജിസ്ട്രേഷന്‍ നമ്ബറുകളിലുള്ള വാഹനങ്ങളുടെ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭിക്കും.

വാഹനം വില്‍ക്കുന്നയാള്‍ക്ക് ഉടമസ്ഥാവകാശം മാറാനുള്ള അവകാശം ലഭിക്കും.

അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള വാഹനപരിശോധന തുടരുകയാണ്.

ബുധനാഴ്ച 1065 പേരില്‍നിന്ന് ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴയീടാക്കി. ഇതില്‍ 479 പേര്‍ ഇരുചക്രവാഹനം ഓടിച്ചവരും 586 പേര്‍ പിന്നില്‍ ഇരുന്നവരുമാണ്.

സീറ്റ്ബെല്‍റ്റ് ഉപയോഗിക്കാത്തതിന് 196 പേര്‍ക്കെതിരേ കേസെടുത്തു. 25 ടൂറിസ്റ്റ് ബസുകള്‍ക്കെതിരേയും നടപടിയെടുത്തു. 6.84 ലക്ഷം രൂപ പിഴയീടാക്കി.