play-sharp-fill
രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് 30 ദിവസം മുൻപ് നോട്ടീസ്;  വ്യവസ്ഥ റദ്ദാക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീം കോടതി

രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് 30 ദിവസം മുൻപ് നോട്ടീസ്; വ്യവസ്ഥ റദ്ദാക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീം കോടതി

സ്വന്തം ലേഖിക

ന്യൂഡൽഹി: രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് മുപ്പത് ദിവസം മുൻപ് നോട്ടീസ് പതിച്ച്‌ കാത്തിരിക്കണം എന്ന വ്യവസ്ഥ റദ്ദാക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി.


പരസ്യ നോട്ടീസ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി തേടിയുള്ള വാദത്തിനിടെ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പങ്കാളികള്‍ക്കെതിരെ അക്രമത്തിന് ഇടയാക്കാവുന്ന പുരുഷാധിപത്യ വ്യവസ്ഥയാണിതെന്ന് സുപ്രീം കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേക വിവാഹ നിയമപ്രകാരം സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുക നല്കുന്നതിനുള്ള വാദത്തിനിടെയാണ് മുന്‍കൂര്‍ നോട്ടീസ് പതിക്കുന്ന വിഷയം ഉയര്‍ന്നു വന്നത്.

രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് നിലവില്‍ 30 ദിവസം മുൻപ് പരസ്യ നോട്ടീസ് പതിച്ച്‌ പങ്കാളികള്‍ കാത്തിരിക്കണമെന്ന് അഭിഭാഷകന്‍ മനു അഭിഷേക് സിംഗ് ചൂണ്ടിക്കാട്ടി. സ്വകാര്യത ഉള്‍പ്പടെയുള്ള മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് അഭിഭാഷകന്‍ രാജു രാമചന്ദ്രനും പറഞ്ഞു.

ഈ നിരീക്ഷണത്തോട് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് യോജിക്കുകയായിരുന്നു. വിവാഹം വിളിച്ചറിയിക്കാനുള്ള ഈ വ്യവസ്ഥ പലപ്പോഴും അക്രമങ്ങള്‍ക്ക് ഇടയാക്കുന്നു. പങ്കാളികളില്‍ ഒരാള്‍ ദുര്‍ബല വിഭാഗങ്ങളില്‍ നിന്നാണെങ്കില്‍ കടുത്ത പീഡനമേല്ക്കാന്‍ ഇങ്ങനെ വിവരം വെളിപ്പെടുത്തുന്നത് ഇടയാക്കും.