video

00:00

എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.ടി സ്ഥിരം ഒഴിവ്; ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ 30നകം രജിസ്റ്റര്‍ ചെയ്യണം

എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.ടി സ്ഥിരം ഒഴിവ്; ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ 30നകം രജിസ്റ്റര്‍ ചെയ്യണം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്തെ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.ടി സ്ഥിരം ഒഴിവുകളിലേയ്ക്ക് പരിഗണിക്കുന്നതിന് നിർദ്ദിഷ്ട യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ എറണാകുളം റീജണൽ പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ 30നകം രജിസ്റ്റർ ചെയ്യണം.

നിലവിൽ എറണാകുളം പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് യഥാസമയം പുതുക്കിയിട്ടില്ലാത്ത ഉദ്യോഗാർഥികൾ നേരിട്ടോ ദൂതൻ മുഖേനയോ പുതുക്കണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0484 2312944.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group