
സ്വന്തം ലേഖകൻ
മുംബൈ: ഭക്ഷണം സൗജന്യമായി നൽകാൻ വിസമ്മതിച്ചതിന് ഹോട്ടൽ മാനേജറെ പൊതിരെ തല്ലി പൊലീസുകാരൻ . മുംബൈ പൊലീസിലെ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ വിക്രം പട്ടീലാണ് അക്രമം നടത്തിയത്.
അർധരാത്രി ഹോട്ടലിലേക്ക് എത്തിയ ശേഷമായിരുന്നു അക്രമം. സാന്താക്രൂസ് ഈസ്റ്റിലെ സ്വാഗത് ഡൈനിങ് ബാറിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു പൊലീസുകാരനെന്നും അടുക്കളയിലേക്ക് ചെന്ന് ഭക്ഷണം സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു.
അടുക്കള അടച്ചുവെന്നും 12.35 ആയല്ലോയെന്നും മാനേജരായ ഗണേഷ് പട്ടേൽ പൊലീസ് ഉദ്യോഗസ്ഥനെ അറിയിച്ചു. കുപിതനായ ഇയാൾ ഹോട്ടൽ മാനേജറെ പൊതിരെ തല്ലുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരെത്തിയാണ് പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചു മാറ്റിയത്.



