video
play-sharp-fill
ദേവനന്ദയുടെ മരണം പൊലീസിന് വെല്ലുവിളിയുമായി റീന എന്ന പൊലീസ് ഡോഗ് : വിജനമായ പരിസരപ്രദേശവും നിറയെ കുറ്റിക്കാടുകളും താണ്ടി ആൾതാമസമില്ലാത്ത വീട്ടിലും തിരിച്ച് നടപ്പാതയിലും എത്തി നിന്ന് റീന ; ഇനി ചോദ്യങ്ങൾ ബാക്കി

ദേവനന്ദയുടെ മരണം പൊലീസിന് വെല്ലുവിളിയുമായി റീന എന്ന പൊലീസ് ഡോഗ് : വിജനമായ പരിസരപ്രദേശവും നിറയെ കുറ്റിക്കാടുകളും താണ്ടി ആൾതാമസമില്ലാത്ത വീട്ടിലും തിരിച്ച് നടപ്പാതയിലും എത്തി നിന്ന് റീന ; ഇനി ചോദ്യങ്ങൾ ബാക്കി

സ്വന്തം ലേഖകൻ

കൊല്ലം: പള്ളിമൺ ആറിൽ മുങ്ങി മരിച്ച ദേവനന്ദയുടെ മരണം പൊലീസിന് വെല്ലുവിളിയായി തീർന്നിരിക്കുന്നത് റീന എന്ന പൊലീസ് ഡോഗിന്റെ കണ്ടെത്തലുകൾ. ദേവനന്ദ പോയ വഴിയിലൂടെ തന്നെയാണ് റീനയും പോയത്. വിജനമായ പരിസരപ്രദേശവും നിറയെ കുറ്റിക്കാടുകളും താണ്ടി ആൾതാമസമില്ലാത്ത വീട്ടിലും തിരിച്ച് നടപ്പാതയിലും എത്തി നിന്ന് റീന എന്ന പൊലീസ് ഡോഗ് .

 

 

ഇത്രയും ദൂരം വിജനമായ പ്രദേശത്തിലൂടെ ഒറ്റയ്ക്ക് പോകുമോ എന്നാണ് ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.കുട്ടിയുടെ വീടിനോട് ചേർന്നുള്ള ഇത്തിക്കരയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. നടുമ്പന ഇളവൂർ കിഴക്കേക്കരയിൽ ധനീഷ്ഭവനിൽ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്ബിളി) മകളാണ് മരിച്ച ദേവാനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിയാണ്. സംസ്‌കാര ശേഷം പൊലീസ് വിശദമായി കാര്യങ്ങൾ പരിശോധിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ദേവനന്ദ മരണത്തിലേക്കു പോയ വഴി കണ്ടെത്തിയതു ഡോഗ് സ്‌ക്വാഡിലെ റീന ആയിരുന്നു. റീന പോയ വഴിയേ പൊലീസും യാത്ര തുടങ്ങും. മുറ്റത്തു കളിക്കുകയായിരുന്ന മകളോട് അകത്തുകയറാൻ പറഞ്ഞതിനു ശേഷം ധന്യ വസ്ത്രങ്ങൾ അലക്കാൻ പോയി. പത്തുമിനിറ്റിനു ശേഷം തിരികെ വന്നപ്പോൾ കുട്ടിയെ എവിടെയും കണ്ടില്ല. വീടിന്റെ വാതിൽ പാതി തുറന്നുകിടന്നിരുന്നു.

 

 

 

അയൽക്കാരെ കൂട്ടി നാട്ടിലാകെ തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിയാതിരുന്നതോടെ കണ്ണനല്ലൂർ പൊലീസിൽ വിവരമറിയിച്ചു. വീടിനടുത്തുള്ള പള്ളിക്കലാറ്റിൽ അഗ്നിരക്ഷാസേനയുടെ മുങ്ങൽ വിദഗ്ദ്ധർ തെരച്ചിൽ നടത്തി. ഡോഗ് സ്‌ക്വാഡുമെത്തി. കൊല്ലം സിറ്റി പൊലീസിലെ ലാബ്രഡോർ ഇനത്തിലുള്ള ട്രാക്കർ ഡോഗ് റീന സ്‌പോട്ടിലെത്തി. ഹാൻഡ്ലർമാരായ എൻ.അജേഷും എസ്.ശ്രീകുമാറും റീനയ്‌ക്കൊപ്പമുണ്ടായിരുന്നു. ഹാൻഡ്ലർമാർ ദേവനന്ദയുടെ ഒരു വസ്ത്രം റീനയ്ക്കു മണപ്പിക്കാൻ കൊടുത്തു.

 

 

വീടിന്റെ പിൻവാതിലിലൂടെ റീന പുറത്തിറങ്ങി. അതിർത്തി കടന്ന്, 15 മീറ്ററോളം അകലെയുള്ള അയൽ വീടിന്റെ പിന്നിലൂടെ ചുറ്റിക്കറങ്ങി മുന്നിലെത്തി. ആൾ താമസം ഇല്ലാതെ ഈ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതിന്റെ ഗേറ്റിലൂടെ പുറത്തിറങ്ങിയ നായ പള്ളിമൺ ആറിന്റെ തീരത്തു കൂടി 400 മീറ്ററോളം അകലെയുള്ള താൽക്കാലിക നടപ്പാലം വരെയെത്തി.

 

നടപ്പാലത്തിനു സമീപമുള്ള കുറ്റിക്കാട്ടിലും കയറി. തുടർന്നു നടപ്പാലം കടന്നു മറുകരയിലെത്തിയ നായ ഒരു വീടിനു മുന്നിലെത്തി. അവിടെ നിന്നു വീണ്ടും മുന്നോട്ടു പോയി. വീടിനു മുന്നിൽ നിന്നു നടപ്പാലം വരെ പൊലീസ് നായ സഞ്ചരിച്ചതിൽ കൃത്യത ഉണ്ടെന്നാണ് പൊലീസും വിലയിരുത്തുന്നത്. നടപ്പാലത്തിനു സമീപമാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ നായ പോയ വഴിയിലൂടെ കൊച്ചു ദേവനന്ദയും പോയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഈ വഴിയേ അന്വേഷണവും മുന്നോട്ടുപോകുന്നത്.